ഷിക്കാഗോ: മെത്രാഭിഷേകത്തിന്റെ രജത ജൂബിലി നിറവിലായിരിക്കുന്ന സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ മുൻ അധ്യക്ഷനായിരുന്ന ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന് ചെറുപുഷ്പ മിഷൻ ലീഗ് രൂപത സമിതി ആദരവുകൾ അർപ്പിച്ചു.
രൂപതാ വാർഷികത്തിനോടനുബന്ധിച്ചു ബിഷപ്പ് മാർ ജോയ് ആലപ്പാട്ടും മിഷൻ ലീഗ് രൂപതാ ഭാരവാഹികളും ചേർന്ന് ജേക്കബ് അങ്ങാടിയത്ത് പിതാവിനെ പൊന്നാട അണിയിച്ചു. മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് പറപ്പള്ളിൽ ബിഷപ്പ് അങ്ങാടിയത്തിന് പൂച്ചെണ്ട് നൽകി മിഷൻ ലീഗ് കുടുംബത്തിന്റെ സ്‌നേഹവും ആദരവും അറിയിച്ചു. മിഷൻ ലീഗ് രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് ദാനവേലിൽ, രൂപതാ ജനറൽ സെക്രട്ടറി ടിസൺ തോമസ്, ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആഗ്‌നസ് മരിയാ എം.എസ്.എം.ഐ., അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, എക്‌സിക്യൂട്ടീവ് അംഗം ആൻ റ്റോമി എന്നിവർ സന്നിഹിതരായിരുന്നു.
ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയെ വളരെയധികം സ്‌നേഹിക്കുകയും പ്രോത്സാഹിക്കുകയും ചെയ്ത ബിഷപ്പ് അങ്ങാടിയത്ത്, വടക്കേ അമേരിക്കയിൽ സംഘടനയുടെ ചിട്ടയായ പ്രവത്തനങ്ങൾക്കു തുടക്കം കുറിക്കുന്നതിന് നിർണായകമായ നേതൃത്വം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
