സൗത്ത് കരോലിനയിൽ മീസിൽസ് പടരുന്നു; ആകെ രോഗബാധിതർ 950 ആയി

FEBRUARY 14, 2026, 5:27 AM

സൗത്ത് കരോലിന: അമേരിക്കയിലെ സൗത്ത് കരോലിനയിൽ മീസിൽസ് (അഞ്ചാംപനി) ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. പുതിയതായി 17 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 950 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗം ബാധിച്ചവരിൽ ഭൂരിഭാഗവും (883 പേർ) വാക്‌സിൻ എടുക്കാത്തവരാണ്. 26 പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരായിരുന്നു.

ഒക്ടോബറിൽ ആരംഭിച്ച ഈ രോഗവ്യാപനം നിലവിൽ ഗ്രീൻവിൽ, സ്പാർട്ടൻബർഗ് തുടങ്ങിയ വടക്കുപടിഞ്ഞാറൻ മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

186 പേർ നിലവിൽ ക്വാറന്റൈനിലും 9 പേർ ഐസൊലേഷനിലുമാണ്. പ്രതിദിന കേസുകളിൽ നേരിയ കുറവുണ്ടാകുന്നുണ്ടെങ്കിലും രോഗവ്യാപനം കുറഞ്ഞുവെന്ന് ഉറപ്പിച്ചു പറയാറായിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

2026ന്റെ തുടക്കം മുതൽ അമേരിക്കയിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ട മീസിൽസ് കേസുകളുടെ എണ്ണം ഫെബ്രുവരി 12ലെ കണക്കനുസരിച്ച് 910 ആണ്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam