ഒമാഹയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: യുവതി പൊലീസിന്റെ വെടിയേറ്റു മരിച്ചു

APRIL 16, 2026, 12:56 AM

ഒമാഹ (നെബ്രാസ്‌ക): വാൾമാർട്ടിൽ നിന്ന് കത്തി മോഷ്ടിച്ച് മൂന്ന് വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവതി പൊലീസിന്റെ വെടിയേറ്റു മരിച്ചു. നോമി ഗുസ്മാൻ (31) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

ഏപ്രിൽ 14 ചൊവ്വാഴ്ചയാണ് സംഭവം. കടയിൽ നിന്ന് മോഷ്ടിച്ച കത്തിയുമായി കുഞ്ഞിരുന്ന ഷോപ്പിംഗ് കാർട്ടുമായി പുറത്തേക്ക് വരികയായിരുന്ന യുവതിയെ പൊലീസ് തടഞ്ഞു. കത്തി താഴെയിടാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയില്ല. 

തുടർന്ന് കുഞ്ഞിന്റെ മുഖത്ത് കത്തി കൊണ്ട് പരിക്കേൽപ്പിച്ചതോടെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ കുട്ടി നിലവിൽ സുരക്ഷിതനാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam