മേരിലാൻഡ് തിരഞ്ഞെടുപ്പ്: സ്‌റ്റെനി ഹോയറുടെ പിൻഗാമിയെ ചൊല്ലി പെലോസിയും ഹോയറും നേർക്കുനേർ

MARCH 12, 2026, 4:36 AM

മേരിലാൻഡ്: റിട്ടയർ ചെയ്യുന്ന മുതിർന്ന ഡെമോക്രാറ്റിക് നേതാവ് സ്‌റ്റെനി ഹോയറുടെ സീറ്റിലേക്ക് നടക്കുന്ന മത്സരത്തിൽ, അദ്ദേഹത്തിന്റെ വിശ്വസ്തനായ സ്ഥാനാർത്ഥിയെ തള്ളി മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി രംഗത്തെത്തി. മുൻ ക്യാപിറ്റൽ പോലീസ് ഓഫീസറായ ഹാരി ഡണ്ണിനാണ് പെലോസി പിന്തുണ പ്രഖ്യാപിച്ചത്.

നാല് പതിറ്റാണ്ടിലേറെയായി ഹോയർ പ്രതിനിധീകരിക്കുന്ന സീറ്റിലേക്ക് അദ്ദേഹത്തിന്റെ മുൻ ക്യാംപെയിൻ മാനേജർ അഡ്രിയാൻ ബോഫോയെയാണ് ഹോയർ പിന്തുണയ്ക്കുന്നത്. എന്നാൽ നാൻസി പെലോസി മുൻ പോലീസ് ഉദ്യോഗസ്ഥനായ ഹാരി ഡണ്ണിന് കൈകൊടുത്തു.

2021 ജനുവരി 6ലെ ക്യാപിറ്റൽ കലാപത്തിനെതിരെ ധീരമായി പോരാടുകയും അതിനെതിരെ സാക്ഷി പറയുകയും ചെയ്തതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഹാരി ഡൺ. അദ്ദേഹം ഒരു 'അമേരിക്കൻ ഹീറോ' ആണെന്ന് പെലോസി വിശേഷിപ്പിച്ചു.

vachakam
vachakam
vachakam

പതിറ്റാണ്ടുകളായി ഡെമോക്രാറ്റിക് പാർട്ടിയിലെ കരുത്തരായ പെലോസിയും ഹോയറും തമ്മിലുള്ള രാഷ്ട്രീയ വടംവലിയുടെ അവസാന അധ്യായമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. മുൻപും പല ഘട്ടങ്ങളിൽ ഇവർ വ്യത്യസ്ത ചേരികളിൽ നിലയുറപ്പിച്ചിട്ടുണ്ട്. മത്സരം പ്രഖ്യാപിച്ച് ആദ്യ എട്ട് ദിവസത്തിനുള്ളിൽ തന്നെ 10 ലക്ഷം ഡോളർ സമാഹരിക്കാൻ ഹാരി ഡണ്ണിന് സാധിച്ചു.

ഈ വർഷം അവസാനം വിരമിക്കാനിരിക്കുന്ന പെലോസിയും ഹോയറും തമ്മിലുള്ള ഈ രാഷ്ട്രീയ പോരാട്ടം മേരിലാൻഡിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam