ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്; സംവിധാനം ഒമർ ലുലു

APRIL 23, 2026, 8:06 AM

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക് എത്തുന്നു. ഒമർ ലുലു ആണ് സിനിമ ഒരുക്കുന്നത്. 

കന്നഡ സിനിമാ ഇൻഡസ്ട്രിയിലെ പ്രമുഖ നിർമാതാക്കളായ കേശവ രാമചന്ദ്രപ്പ, കെ. മഞ്ജു, രാജശേഖർ എന്നിവർ ചേർന്നാണ് 'ഐ.എം. വിജയൻ ബയോപിക്' നിർമിക്കുന്നത്.കന്നഡയിലും മലയാളത്തിലും ഉൾപ്പടെ വിവിധ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഏപ്രിൽ 26ന് പൂരം നാളിൽ തൃശൂരിൽ വച്ചാണ് സിനിമയുടെ ലോഞ്ചിങ് നടക്കുന്നത്.സിനിമയിൽ വിജയനായി എത്തുക ആരാണെന്നത് സസ്‌പെൻസ് ആക്കി വച്ചിരിക്കുകയാണ്. ലോഞ്ചിങ് ദിവസം ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

vachakam
vachakam
vachakam

അതേസമയം, നേരത്തെ വിജയന്റെ ജീവിതം ‘കാലോ ഹരിൺ’ എന്ന പേരിൽ ഡോക്യുമെന്ററി ആയിട്ടുണ്ട്. ചെറിയാൻ ജോസഫ് ആണ് ഈ 35 എംഎം ഡോക്യുമെന്ററി ഫിലിം സംവിധാനം ചെയ്തത്. ബംഗാളിൽ വിജയനെ സ്നേഹത്തോടെ വിളിക്കുന്നത് കാലോ ഹരിൺ എന്നാണ്. ഇതിൽ നിന്നാണ് ഡോക്യുമെന്റിയുടെ ടൈറ്റിലിന്റെ പിറവി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam