മുൻ നൈക്കി എക്സിക്യൂട്ടീവ് ലുലുലെമണിന്റെ പുതിയ സിഇഒ

APRIL 22, 2026, 8:53 PM

ലുലുലെമണിന്റെ പുതിയ സിഇഒയായി ഹൈഡി ഒ’നീൽയെ നിയമിച്ചു. മുൻ നൈക്കി എക്സിക്യൂട്ടീവായ അവർ സെപ്റ്റംബർ 8 മുതൽ ചുമതലയേൽക്കും എന്നാണ് ലഭിക്കുന്ന വിവരം. അതേ ദിവസം അവർ കമ്പനിയുടെ ഡയറക്ടർ ബോർഡിലും അംഗമാകും.

കഴിഞ്ഞ മാസങ്ങളായി മാനേജ്മെന്റിനെയും പ്രകടനത്തെയും കുറിച്ച് വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. വിപണിയിൽ ശക്തമായ മത്സരം, വളർച്ചയിലെ മന്ദഗതി, ചില ഉൽപ്പന്നങ്ങൾ പുതുമയില്ലെന്ന വിമർശനം, ഓഹരി വിലയിലെ ഇടിവ് എന്നിവ കമ്പനിയെ പുതിയ നേതൃത്വത്തെ തേടാൻ നിർബന്ധിതമാക്കി എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്.

അതേസമയം ഹൈഡി ഒ’നീലിന് ദീർഘകാല പരിചയമുണ്ടെന്ന് കമ്പനി അറിയിച്ചു. നൈക്കിയിൽ 25 വർഷം പ്രവർത്തിച്ച അവർ, കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. ഉപഭോക്തൃ കേന്ദ്രീകൃത സമീപനവും പുതുമ കൊണ്ടുവരാനുള്ള കഴിവും അവരെ ഈ പദവിക്ക് അനുയോജ്യമാക്കുന്നതായി ലുലുലെമൺ വ്യക്തമാക്കി. കമ്പനിയുടെ ചെയർമാൻ മാർട്ടി മോർഫിറ്റ് അവരെ പ്രചോദനമായ നേതാവായി വിശേഷിപ്പിച്ചു.

vachakam
vachakam
vachakam

മുൻ സിഇഒ കാല്വിൻ മക്‌ഡൊണാൾഡ് ഡിസംബറിൽ രാജിവെച്ചിരുന്നു. തുടർന്ന് മെഗൻ ഫ്രാങ്കും ആൻഡ്രെ മാസ്ട്രിനിയും താൽക്കാലികമായി സഹ സിഇഒമാരായി പ്രവർത്തിച്ചു വരികയാണ്. ഒ’നീൽ ചുമതലയേൽക്കുന്നതുവരെ ഇവർ തുടരും.

ലുലുലെമൺ ശക്തമായ ഒരു ആഗോള ബ്രാൻഡാണെന്നും, ഉൽപ്പന്ന നവീകരണം വർധിപ്പിച്ച് ലോക വിപണിയിൽ കൂടുതൽ വളർച്ച നേടുകയാണ് ലക്ഷ്യമെന്നും പുതിയ ചുമതലയെക്കുറിച്ച് ഹൈഡി ഒ’നീൽ പറഞ്ഞു.

ഇതിനിടെ, വിപണിയിലെ ചില വിദഗ്ധർ ഈ നിയമനത്തെ ‘സുരക്ഷിതമായ തിരഞ്ഞെടുപ്പ്’ എന്നാണ് വിലയിരുത്തുന്നത്. എങ്കിലും, കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്താൻ കൂടുതൽ പുതുമയും ശക്തമായ മാറ്റങ്ങളും ആവശ്യമായിരിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam