വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിൽ അമേരിക്കയെ പിന്തുണച്ച രാജ്യങ്ങളെയും വിട്ടുനിന്നവരെയും തരംതിരിച്ച് ട്രംപ് ഭരണകൂടം 'നല്ലവരും ചീത്തയുമായ' (Naughty and Nice) സഖ്യകക്ഷികളുടെ പട്ടിക തയ്യാറാക്കി.
അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മുന്നോട്ടുവെച്ച 'മോഡൽ സഖ്യകക്ഷി' എന്ന ആശയത്തിന്റെ തുടർച്ചയായാണ് ഈ നീക്കം കാണുന്നത്. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ ഈ മാസം ആദ്യം വാഷിംഗ്ടൺ സന്ദർശിക്കുന്നതിന് മുന്നോടിയായാണ് ഈ രഹസ്യപ്പട്ടിക തയ്യാറാക്കിയത്.
അമേരിക്കൻ യുദ്ധത്തോടും പ്രതിരോധ ചെലവുകളോടും സഹകരിക്കാത്ത രാജ്യങ്ങളെ ശിക്ഷിക്കുന്നതിന്റെ ഭാഗമായി അവിടെയുള്ള അമേരിക്കൻ സൈനികരെ മാറ്റാനോ പ്രതിരോധ സാങ്കേതികവിദ്യ നൽകുന്നത് തടയാനോ ട്രംപ് ആലോചിക്കുന്നുണ്ട്.
പോളണ്ട്, റൊമാനിയ തുടങ്ങിയ രാജ്യങ്ങൾ പട്ടികയിൽ 'നല്ല' വിഭാഗത്തിലാണ് ഇടംപിടിച്ചിരിക്കുന്നത്. റൊമാനിയ തങ്ങളുടെ വ്യോമതാവളങ്ങൾ ഇറാൻ യുദ്ധത്തിനായി വിട്ടുകൊടുത്തപ്പോൾ, പോളണ്ട് പ്രതിരോധ മേഖലയിൽ വലിയ നിക്ഷേപം നടത്തിയതാണ് ഇതിന് കാരണം. എന്നാൽ ഫ്രാൻസ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങൾ അമേരിക്കയുടെ ആവശ്യങ്ങൾ നിരസിച്ചതിനാൽ ട്രംപിന്റെ അതൃപ്തിക്ക് പാത്രമായിരിക്കുകയാണ്.
"ഞങ്ങൾക്ക് ആവശ്യമുള്ളപ്പോൾ നാറ്റോ കൂടെയുണ്ടായിരുന്നില്ല" എന്ന് അരിസോണയിൽ നടന്ന ഒരു ചടങ്ങിൽ ട്രംപ് പരസ്യമായി പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറക്കാൻ സഹായിക്കാമെന്ന് നാറ്റോ പിന്നീട് അറിയിച്ചെങ്കിലും "രണ്ട് മാസം മുൻപ് സഹായം ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ ഉപയോഗശൂന്യമായിരുന്നു, ഇനി നിങ്ങളുടെ സഹായം ആവശ്യമില്ല" എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
സഖ്യകക്ഷികളെ ശിക്ഷിക്കാൻ സൈനികരെ മാറ്റുന്നത് അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാകുമെന്ന് ചില നയതന്ത്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, സ്വന്തം നയങ്ങളുമായി മുന്നോട്ടുപോകാനാണ് ട്രംപിന്റെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ യുദ്ധം വേണ്ടെന്ന് വെച്ചത് മൂന്ന് പ്രസിഡന്റുമാർ, നെതന്യാഹുവിന്റെ 'വാഗ്ദാനങ്ങളിൽ' വീണ് ട്രംപ്; വെളിപ്പെടുത്തലുമായി
എച്ച്-1ബി വിസകളിൽ 25 ശതമാനം കുറവ്; ഇന്ത്യൻ പ്രൊഫഷണലുകൾക്കും ടെക് മേഖലയ്ക്കും വൻ
എസ് ബി & അസംപ്ഷൻ അലുംനി ഓഫ് അമേരിക്ക നാഷണൽ കൺവൻഷൻ വിമെൻസ്
ടീം വോയ്സ് ഓഫ് ഫോമായ്ക്ക് സാൻ അന്റോണിയോ യുണൈറ്റ്ഡ് മലയാളി അസോസിയേഷന്റെ വരവേൽപ്പ്