ട്രംപുമായി ബന്ധപ്പെട്ട 4 പ്രധാന കേസുകളിൽ വിധി പറയാനൊരുങ്ങി സുപ്രീം കോടതി

APRIL 22, 2026, 9:20 PM

സുപ്രീം കോർട്ട് ജൂൺ അവസാനം അവസാനിക്കുന്ന ഈ സെഷനിന് മുമ്പ്, ഡൊണാൾഡ് ട്രംപ്  ഭരണകൂടവുമായി ബന്ധപ്പെട്ട പ്രധാന കേസുകളിൽ വിധി പറയാൻ ഒരുങ്ങുകയാണ്. കുടിയേറ്റം, പൗരത്വം, സ്വതന്ത്ര ഏജൻസികളിലെ ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള പ്രസിഡന്റിന്റെ അധികാരം തുടങ്ങിയ പ്രധാന വിഷയങ്ങളിലാണ് ഈ കേസുകൾ കേന്ദ്രീകരിക്കുന്നത്.

അതേസമയം മുൻപ് കോടതി തനിക്ക് വിരുദ്ധമായി വിധി പറഞ്ഞപ്പോൾ, തന്നെ നിയമിച്ച മൂന്ന് ജഡ്ജിമാരടക്കമുള്ളവരെ ട്രംപ് വിമർശിച്ചിരുന്നു.

ജൂണിന് മുമ്പ് വിധി പ്രതീക്ഷിക്കുന്ന കേസുകൾ:

vachakam
vachakam
vachakam

  • ട്രംപ് വേഴ്സസ് ബാർബറ
  • ട്രംപ് വേഴ്സസ് സ്ലോട്ടർ
  • മുള്ളിൻ വേഴ്സസ് ഡോ / ട്രംപ് വേഴ്സസ് മിയോട്ട്
  • ട്രംപ് വേഴ്സസ് കുക്ക് 

ട്രംപ് വേഴ്സസ് ബാർബറ

ഈ മാസം ആദ്യം കോടതി കേട്ട പ്രധാന കേസാണ് ട്രംപ് വേഴ്സസ് ബാർബറ. അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വതേ പൗരത്വം ലഭിക്കുന്ന ‘ജന്മപൗരത്വ’ നിയമം നിയന്ത്രിക്കാൻ ട്രംപ് നടത്തിയ ശ്രമമാണ് ഇതിന്റെ ആധാരം.

ഇപ്പോൾ നിലവിലുള്ള ഭരണഘടനയിലെ 14-ാം ഭേദഗതി പ്രകാരം, അമേരിക്കയിൽ ജനിക്കുന്ന എല്ലാവർക്കും പൗരത്വം ലഭിക്കുമെന്ന് വ്യക്തമാക്കുന്നു. കോടതി ട്രംപിനെതിരായി വിധി പറഞ്ഞാൽ ഈ സംവിധാനം തുടരും. എന്നാൽ ട്രംപിന് അനുകൂലമായി വിധി വന്നാൽ, വർഷങ്ങളായി നിലനിൽക്കുന്ന പൗരത്വ രീതിയിൽ വലിയ മാറ്റം വരാൻ സാധ്യതയുണ്ട്.

vachakam
vachakam
vachakam

ട്രംപ് വേഴ്സസ് സ്ലോട്ടർ & ട്രംപ് വേഴ്സസ് കുക്ക് 

ഈ രണ്ട് കേസുകളിൽ, സ്വതന്ത്ര ഏജൻസികളിലെ ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള പ്രസിഡന്റിന്റെ അധികാരപരിധിയാണ് കോടതി പരിശോധിക്കുന്നത്.

ഫെഡറൽ ട്രേഡ് കമ്മീഷൻ അംഗമായ റെബേക്ക സ്ലോട്ടറെ, കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ട്രംപ് പുറത്താക്കിയിരുന്നു. താഴത്തെ കോടതി ഇത് അധികാര അതിക്രമമാണെന്ന് വിധിച്ചു. ഇപ്പോൾ സുപ്രീം കോടതി ഇത് പരിഗണിക്കുന്നു.

vachakam
vachakam
vachakam

അതുപോലെ, ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ പുറത്താക്കാനുള്ള അധികാരമുണ്ടോ എന്നതാണ് മറ്റൊരു കേസ്. ചില ജഡ്ജിമാർ ഇതിനോട് സംശയം പ്രകടിപ്പിച്ചു. ഈ കേസ്, അമേരിക്കയിലെ പലിശനിരക്കുകളെയും സാമ്പത്തിക നയങ്ങളെയും ബാധിക്കാവുന്ന ഒന്നായി വിലയിരുത്തപ്പെടുന്നു.

മുള്ളിൻ വേഴ്സസ് ഡോ / ട്രംപ് വേഴ്സസ് മിയോട്ട്

ഈ കേസ്, താൽക്കാലിക സംരക്ഷിത പദവി (ടെംപററി പ്രൊട്ടക്റ്റഡ് സ്റ്റാറ്റസ് - TPS) റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കവുമായി ബന്ധപ്പെട്ടതാണ്.

യുദ്ധം, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ കാരണങ്ങളാൽ സ്വന്തം രാജ്യത്ത് കഴിയാൻ കഴിയാത്തവർക്കാണ് TPS വഴി അമേരിക്കയിൽ താൽക്കാലികമായി താമസിക്കാനും ജോലി ചെയ്യാനും അനുമതി നൽകുന്നത്. ഹൈറ്റിയും സിറിയയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ് പ്രധാനമായും ഇതിന്റെ ഭാഗമായവർ.

ഏകദേശം 3.5 ലക്ഷം ഹൈറ്റിയൻ പൗരന്മാരുടെയും 6,000 സിറിയൻ പൗരന്മാരുടെയും TPS അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം ശ്രമിച്ചെങ്കിലും താഴത്തെ കോടതികൾ അത് തടഞ്ഞിരുന്നു. അതിനുശേഷമാണ് സുപ്രീം കോടതിയിൽ അടിയന്തര അപ്പീൽ നൽകിയിരിക്കുന്നത്.

അതേസമയം ജൂണിന് മുമ്പ് സുപ്രീം കോടതി പുറപ്പെടുവിക്കുന്ന ഈ വിധികൾ അമേരിക്കയിലെ കുടിയേറ്റ നയം, പൗരത്വ നിയമങ്ങൾ, പ്രസിഡന്റിന്റെ അധികാരം എന്നിവയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളവയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam