ഹൂസ്റ്റൺ: ടെക്‌സസിലെ സ്‌പെയ്‌സ് സിറ്റിയായ ഹൂസ്റ്റണിലെ ഹോട്ടലിൽ വരുന്ന ജൂലൈ 30, 31 ഓഗസ്റ്റ് 1, 2 തിയതികളിൽ അരങ്ങേറുന്ന ഫോമാ നാഷണൽ കൺവെൻഷൻ 2026-നോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന വർണാഭമായ സുവനീറിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ സാമൂഹിക-സാംസ്‌കാരിക-മാധ്യമ രംഗങ്ങളിൽ ശോഭിക്കുന്ന ക്രിയാത്മകമായ ഒരു ടീമാണ് സുവനീറിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.
മികച്ച സംഘാടകനായ അച്ചൻകുഞ്ഞ് മാത്യു (ഷിക്കാഗോ) ആണ് സുവനീർ കമ്മിറ്റിയുടെ ചെയർമാനും ചീഫ് എഡിറ്ററും.
കമ്മിറ്റിയിൽ സബ് എഡിറ്റർമാരായി ഡോ. ജിൽസി ഡിൻസ് (അരിസോണ), ദയാലു ജോസഫ് (കാലിഫോർണിയ), വിൽസൺ ഉഴത്തിൽ (ഫ്‌ളോറിഡ), മാത്തുക്കുട്ടി ഈശോ (ന്യൂയോർക്ക്), ഷാജി ആലപ്പാട്ട് (ടെക്‌സസ്), റോഷൻ പ്ലാംമൂട്ടിൽ (ഫിലഡൽഫിയ), സാബു കട്ടപ്പുറം (ഷിക്കാഗോ) എന്നിവർ പ്രവർത്തിക്കുന്നു. ഫോമയുടെ ചിരകാല പ്രവർത്തനങ്ങളെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളെയും ജനകീയ മുന്നേറ്റങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് സുവനീർ പുറത്തിറക്കുക.
ഈ സുവനീർ അവിസ്മരണീയമാക്കുന്നതിനായി ഫോമായുടെ കുടുംബാംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സർവോപരി സ്‌പോൺസർമാരുടെയും അകമഴിഞ്ഞ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നുവെന്ന് ചീഫ് എഡിറ്റർ അച്ചൻകുഞ്ഞ് മാത്യു പറഞ്ഞു. അതോടൊപ്പം ഏവരുടെയും ബെസ്റ്റ് കോംപ്ലിമെന്റ്‌സ് ഉൾപ്പെടെയുള്ള പരസ്യങ്ങൾ നൽകി ഞങ്ങളോടൊപ്പം സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു
ഈ സുവനീറിലേക്ക് അമേരിക്കയിൽ നിന്നും ഞങ്ങൾ വിവിധ കലാ-സാഹിത്യ സൃഷ്ടികൾ
ക്ഷണിച്ചുകൊള്ളുന്നു. സൃഷ്ടികൾ ഇംഗ്ലീഷിലോ മലയാളത്തിലോ ആവാം. അവ ചെറുകഥകൾ,
കവിതകൾ ആൻഡ് സമകാലീന സംഭവങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ എന്നിവയാകുന്നു.
സൃഷ്ടികൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ഞങ്ങൾക്ക് അയച്ചു
തരണമെന്ന് അഭ്യർത്ഥിക്കുന്നു. കലാ സാഹിത്യ സൃഷ്ടികൾ തിരഞ്ഞെടുക്കുന്നകാര്യത്തിൽ സുവനീർ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സുനീർ കമ്മിറ്റി
ചെയർമാൻ അച്ഛൻ കുഞ്ഞ് മാത്യുമായി ബന്ധപ്പെടാവുന്നതാണ്.(ഫോൺ: 847-912-2578).
ദയവായി നിങ്ങളുടെ എല്ലാ ലേഖനങ്ങൾ, കഥകൾ, കവിതകൾ എന്നിവ 2026 ജൂൺ 31-നുള്ളിൽ അയച്ചുതരുവാൻ താത്പര്യപ്പെടുന്നു. ഫോമ നാഷണൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം ചേർന്നുകൊണ്ട് സുവനീർ കമ്മിറ്റി ഉയർന്ന നിലവാരം പുലർത്തുന്ന ഫോമ ചരിത്ര മുഹൂർത്തങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സുവനീർ പ്രസിദ്ധീകരിക്കുവാനായി നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഒരിക്കൽ കൂടി പ്രതീക്ഷിക്കുന്നു അതോടൊപ്പം തന്നെ കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ ഏതെങ്കിലും സുവനീർ കമ്മിറ്റി മെമ്പേഴ്‌സുമായോ ഫോമ കമ്മിറ്റി മെമ്പേഴ്‌സുമായോ ബന്ധപ്പെടാവുന്നതാണ്.
ഫോമ 2026 സുവനീർ കമ്മിറ്റിക്കുവേണ്ടി ചീഫ് എഡിറ്റർ അച്ഛൻ കുഞ്ഞ് മാത്യു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ യുദ്ധം വേണ്ടെന്ന് വെച്ചത് മൂന്ന് പ്രസിഡന്റുമാർ, നെതന്യാഹുവിന്റെ 'വാഗ്ദാനങ്ങളിൽ' വീണ് ട്രംപ്; വെളിപ്പെടുത്തലുമായി
എച്ച്-1ബി വിസകളിൽ 25 ശതമാനം കുറവ്; ഇന്ത്യൻ പ്രൊഫഷണലുകൾക്കും ടെക് മേഖലയ്ക്കും വൻ
എസ് ബി & അസംപ്ഷൻ അലുംനി ഓഫ് അമേരിക്ക നാഷണൽ കൺവൻഷൻ വിമെൻസ്
ടീം വോയ്സ് ഓഫ് ഫോമായ്ക്ക് സാൻ അന്റോണിയോ യുണൈറ്റ്ഡ് മലയാളി അസോസിയേഷന്റെ വരവേൽപ്പ്