നിതിൻ രാജിൻ്റെ മരണം: താൻ ദലിതനാണെന്ന വാദവുമായി ഡോ. റാം കോടതിയിൽ; ഒബിസി വിഭാഗമെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി

APRIL 23, 2026, 6:52 AM

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഡോക്ടർ റാം കോടതിയിൽ പുതിയ വാദവുമായി രംഗത്തെത്തി. താൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബജന്ദ്രി സമുദായാംഗമാണെന്നും അതിനാൽ എസ്.സി/എസ്.ടി അതിക്രമനിരോധന നിയമപ്രകാരം ചുമത്തിയ കേസ് ബാധകമല്ലെന്നും റാം വാദിച്ചു.

എന്നാൽ ബജന്ദ്രി ജാതി ഒബിസി വിഭാഗത്തിൽപ്പെടുന്നതാണെന്ന് തെളിയിക്കുന്ന രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഈ വാദം കോടതി അംഗീകരിച്ചു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശേരി കോടതി മറ്റന്നാൾ വിധി പറയും.

ഇതിനിടെ, രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർക്കെതിരെ നിതിൻ ജീവിച്ചിരിക്കെ അച്ഛനോടും സഹോദരിയോടും പറഞ്ഞ മൊഴികൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.

vachakam
vachakam
vachakam

കേസിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. സംഭവദിവസം ഉച്ചയ്ക്ക് 12.20 മുതൽ 2 മണിവരെ ഉള്ള ദൃശ്യങ്ങളിൽ, നിതിൻ പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് പോകുന്നതിന് മുൻപ് സ്റ്റാഫ് റൂമിൽ ഡോ. റാം ഉണ്ടായിരുന്നുവെന്ന് വ്യക്തമാകുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം.

ലോൺ ആപ്പുമായി ബന്ധപ്പെട്ട് പ്രിൻസിപ്പാളിന്റെ മുറിയിൽ നടന്ന സംഭവങ്ങളാണ് നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രതിഭാഗം പറയുന്നത്. എന്നാൽ ഈ വാദത്തെ സിസിടിവി തെളിവുകൾ കൊണ്ട് പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.

അതേസമയം, ലതാ ശശിധരൻ എന്ന അധ്യാപികയ്ക്ക് ഭീഷണി കോളുകൾ ലഭിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളിലും ഡോ. റാമിന്റെ സാന്നിധ്യം തെളിയിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ലത ശശിധരനെ കൊണ്ട് നിതിനെതിരെ പരാതി കൊടുക്കാൻ പ്രേരിപ്പിച്ചതും റാം തന്നെയാണെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന ആരോപണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam