ഷിക്കാഗോ: 2026 ജൂലൈ 9-ാം തിയതി ഷിക്കാഗോയിൽ നടക്കുന്ന ചങ്ങനാശേരി എസ് ബി & അസംപ്ഷൻ കോളേജ് പൂർവ്വവിദ്യാർത്ഥികളുടെ പ്രഥമ ദേശീയ കൺവൻഷന്റെ വിജയത്തിനായി സംഘടനയുടെ നാഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ വനിതാ പൂർവ്വ വിദ്യാർത്ഥികളുടെ വിമെൻസ് ഫോറം രൂപീകരിച്ചു.
ശനിയാഴ്ച്ച നടന്ന ആദ്യ സൂം മീറ്റിങ്ങിൽ കൺവെൻഷൻ ചെയർമാൻ മാത്യു ദാനിയേൽ അമേരിക്കയിൽ ആദ്യമായി നടക്കുന്ന പൂർവ്വ വിദ്യാർത്ഥി കൺവെൻഷന്റെ ലക്ഷ്യങ്ങളും പ്രാധാന്യവും വിശദീകരിച്ചു.
വിവിധ കാലഘട്ടങ്ങളിൽ എസ് ബി അസംപ്ഷൻ കോളേജുകളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി നോർത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന വനിതകളുടെ ആദ്യ സൂം മീറ്റിഗിൽ പങ്കെടുത്തവർ, തങ്ങളുടെ കലാലയ ജീവിതത്തിന്റെ ഓർമ്മകൾ പങ്കുവച്ചു ഷിക്കാഗോയിൽ നടക്കുന്ന പ്രഥമ പൂർവ്വ വിദ്യാർത്ഥി കൺവെൻഷൻ പരമാവധി സതീർഥ്യരെ പങ്കെടുപ്പിച്ചു വൻ വിജയമാക്കാൻ തീരുമാനിച്ചു.
സെലിൻ ജോയ്സ്, റോഷൻ ചെറിയാൻ (ഹൂസ്റ്റൺ), കാർമൽ തോമസ്, ഷിജി ചിറയിൽ, അന്നമ്മ സാധു (ഷിക്കാഗോ), നീന മുരിക്കൻ (അരിസോണ), ഡോ. ബിന്ദു ജോർജ്ജ് തോബിയാസ് (ഓസ്റ്റിൻ), അനു ജോർജ്ജ് (മിഷിഗൺ), സിസിലി ജോയ്, ലീല മാരേട്ട് (ന്യൂയോർക്ക്), ജാൻസിമോൾ ജോസഫ് (ഒക്ലഹോമ), ലതാ ജോസഫ് (നോർത്ത് കരോളിന) എന്നിവർ സംസാരിച്ചു.
കൺവെൻഷൻ കോർഡിനേറ്റർമാരായ പ്രൊഫ. ജെയിംസ് ഓലിക്കര, ജോർജ്ജ് ജോസഫ് വിങ്ങോലിൽ (ഡാളസ്), സംഘടനയുടെ ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ഡോ. മനോജ് മാത്യു നേര്യംപറമ്പിൽ, സെക്രട്ടറി തോമസ് ഡിക്രൂസ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.
ബെൻസെൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കാതോലിക് ചർച്ച് ഓഡിറ്റോറിയത്തിൽ എസ് ബി, അസംപ്ഷൻ കോളേജ് പ്രിൻസിപ്പൾമാർക്കൊപ്പം അമേരിക്കയിലെ നാനാഭാഗത്തുനിന്നുമുള്ള മുൻ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും കൺവെൻഷനിൽ പങ്കെടുക്കും.
എസ് ബി കോളേജിന്റെ പ്രമുഖ പൂർവ്വവിദ്യാർത്ഥികളായ കാർഡിനൽ മാർ ജോർജ്ജ് ജേക്കബ് കൂവക്കാട്ട്, ആർച്ചുബിഷപ് മാർ തോമസ് തറയിൽ, കേരള ഗവ. പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി ഐ.എ.എസ് എന്നിവർ കൺവെൻഷനിൽ വിശിഷ്ടാതിഥികൾ ആയിരിക്കും.
കൺവെൻഷനിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ സന്ദർശിക്കേണ്ട
വെബ്സൈറ്റ് : https://sbandassumptionalumniusa.org/
വിവരങ്ങൾക്ക്: കാർമൽ തോമസ് (224-688-0952) രജിസ്ട്രേഷൻ, ജോർജ്ജ് ജോസഫ് (817-791-1775) സുവനീർ സെക്രട്ടറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ യുദ്ധം വേണ്ടെന്ന് വെച്ചത് മൂന്ന് പ്രസിഡന്റുമാർ, നെതന്യാഹുവിന്റെ 'വാഗ്ദാനങ്ങളിൽ' വീണ് ട്രംപ്; വെളിപ്പെടുത്തലുമായി
എച്ച്-1ബി വിസകളിൽ 25 ശതമാനം കുറവ്; ഇന്ത്യൻ പ്രൊഫഷണലുകൾക്കും ടെക് മേഖലയ്ക്കും വൻ
ടീം വോയ്സ് ഓഫ് ഫോമായ്ക്ക് സാൻ അന്റോണിയോ യുണൈറ്റ്ഡ് മലയാളി അസോസിയേഷന്റെ വരവേൽപ്പ്
അമേരിക്കൻ യുദ്ധത്തെ പിന്തുണച്ചവർ vs എതിർത്തവർ: രാജ്യങ്ങളുടെ പട്ടികയുമായി ട്രംപ്