ജോസഫ് റോയിക്ക് ഹെൽത്ത്‌കെയർ അഡ്മിനിസ്‌ട്രേഷനിൽ ഡോക്ടറേറ്റ്

MAY 8, 2026, 12:45 AM

ഷിക്കാഗോ: യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിസ് മെഡിക്കൽ സെന്ററിലെ റെസ്പിറേറ്ററി, ഹൈപ്പർബാരിക് തെറാപ്പി വിഭാഗങ്ങളുടെ അഡ്മിനിസ്‌ട്രേട്ടീവ് ഡയറക്ടർ ജോസഫ് റോയി (റോയി ചേലമലയിൽ) ഡോക്ടറേറ്റ് നേടി. ഗ്രാൻഡ് കാനിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഹെൽത്ത്‌കെയർ അഡ്മിനിസ്‌ട്രേഷനിൽ ആണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്.

കോട്ടയം പുന്നത്തുറ സ്വദേശിയായിരുന്ന അദ്ദേഹം കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ബിരുദം, കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ നിന്നും പോളിമർ ടെക്‌നോളജിയിൽ എഞ്ചിനീയറിംഗ് ബിരുദം എന്നിവക്ക് ശേഷം, അമേരിക്കയിൽ നിന്നും റെസ്പിറേറ്ററി തെറാപ്പിയിൽ അസ്സോസിയേറ്റ് ഡിഗ്രിയും നാഷണൽ ലൂയിസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഹെൽത്ത്‌കെയർ അഡ്മിനിസ്‌ട്രേഷനിൽ മാസ്റ്റേഴ്‌സ് ഡിഗ്രിയും നേടിയതിനു ശേഷമാണ് ഇപ്പോൾ ഈ ഡോക്ടറേറ്റ് നേടിയത്.

സെന്റ് അഗസ്റ്റിൻ കോളേജിലെ റെസ്പിറേറ്ററി തെറാപ്പി അസോസിയേറ്റ് ഡിഗ്രി പ്രോഗ്രാമിന്റെ പ്രോഗ്രാം ഡയറക്ടർ ആയും ഇല്ലിനോയി മസോണിക് ഹോസ്പിറ്റലിന്റെ റെസ്പിറേറ്ററി ഡിപ്പാർട്‌മെന്റിന്റെ മാനേജർ ആയും പ്രവർത്തിച്ചതിനുശേഷമാണ് യു.ഐ.സിയിൽ ഡയറക്ടർ ആയി ജോയിൻ ചെയ്തത്.

vachakam
vachakam
vachakam

നിരവധി പ്രൊഫഷണൽ സംഘടനകളിലും സഭ സാമുദായിക സംഘടനകളിലും സജീവസാന്നിധ്യമാണ് ഡോക്ടർ റോയി. മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ മാർകിന്റെ മുൻ സെക്രട്ടറിയും നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ അദ്ദേഹം ഇല്ലിനോയി, അമേരിക്കൻ റെസ്പിറേറ്ററി സംഘടനകളിലും അമേരിക്കൻ കോളേജ് ഓഫ് ഹെൽത്ത്‌കെയർ എക്‌സിക്യൂട്ടീവ്‌സിലും അംഗമാണ്.

ഷിക്കാഗോ ക്‌നാനായ കത്തോലിക്ക സൊസൈറ്റിയുടെ മുൻ സെക്രട്ടറി ആയ അദ്ദേഹം നിലവിൽ ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ പബ്ലിക് റിലേഷൻ ഓഫീസറായും  നൈൽസ് റോട്ടറി ക്ലബ്ബിന്റെ ബോർഡ് അംഗവുമായി പ്രവർത്തിക്കുന്നു.

അരീക്കര കോഴംപ്ലാക്കിൽ ഷീന ആണ് ഭാര്യ.

vachakam
vachakam
vachakam

റെജീന, പീറ്റർ, ക്രീസ്റ്റീന എന്നിവർ മക്കൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam