'ഇപ്പോൾ വാതിലിന് സമീപം ഇരിക്കാറില്ല'; ബോയിങ്ങിനെ ട്രോളി ബൈഡൻ

MARCH 29, 2024, 6:50 PM

വാഷിംഗ്ടൺ: സുരക്ഷയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ വിമാന നിർമ്മാണ കമ്പനിയായ ബോയിംഗിനെ  'ട്രോളി' പ്രസിഡൻ്റ് ജോ ബൈഡൻ.

എയർഫോഴ്‌സ് വണ്ണിൽ യാത്ര ചെയ്യുമ്പോൾ വാതിലിനു സമീപം ഇരിക്കാറില്ലെന്നായിരുന്നു ബൈഡൻ്റെ പരാമർശം. പ്രസിഡൻ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ധനസമാഹരണ പരിപാടിക്കിടെ മുൻ പ്രസിഡൻ്റ് ബരാക് ഒബാമയുടെയും ബിൽ ക്ലിൻ്റൻ്റെയും സാന്നിധ്യത്തിലായിരുന്നു ബൈഡൻ്റെ പ്രതികരണം.

ന്യൂയോർക്കിലേക്ക് പോകുന്നതിന് മുമ്പ് അമേരിക്കൻ ഗതാഗത സെക്രട്ടറി എയർഫോഴ്‌സ് വണ്ണിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയോ എന്ന ഹോസ്റ്റിൻ്റെ ചോദ്യത്തോടാണ് ബൈഡൻ തമാശരൂപേണ പ്രതികരിച്ചത്. വാതിലിന് സമീപം ഇരിക്കാറില്ല എന്ന് പറഞ്ഞ അദ്ദേഹം താൻ തമാശ പറഞ്ഞതാണെന്നും അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും തിരുത്തി.

vachakam
vachakam
vachakam

പറന്നുയർന്നതിനു പിന്നാലെ ആകാശത്തുവെച്ച്‌ വാതില്‍ തുറന്നു പോയതിനെത്തുടർന്ന് അലാസ്ക എയർലൈൻസിന്റെ ബോയിങ് 737-9 മാക്സ് വിമാനം അടിയന്തരമായി തിരിച്ചറക്കിയ സംഭവം ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. 

പോർട്ട്ലാൻഡില്‍നിന്ന് കാലിഫോർണിയയിലെ ഓണ്‍ടാരിയോയിലേക്ക് പോയ എ.എസ് 1282 നമ്ബർ വിമാനത്തിന്റെ മധ്യഭാഗത്തെ വാതില്‍ പറന്നുയർന്ന് മിനിറ്റുകള്‍ക്കകം തുറന്നുപോകുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam