ഐഡഹോയുടെ കര്‍ശന നിരോധനം: ഗര്‍ഭച്ഛിദ്ര പോരാട്ടത്തിന് വേദിയായി വീണ്ടും യുഎസ് സുപ്രീം കോടതി

APRIL 25, 2024, 6:52 AM

ന്യൂയോര്‍ക്ക്: ഗര്‍ഭച്ഛിദ്ര അനുമതിക്കായുള്ള പോരാട്ടത്തിലേക്ക് വീണ്ടും യുഎസ് സുപ്രീം കോടതി. രോഗികള്‍ക്ക് അടിയന്തര പരിചരണം ലഭിക്കുമെന്ന് ഉറപ്പാക്കുന്ന ഫെഡറല്‍ നിയമത്തിനെതിരെ, ഐഡഹോയുടെ കര്‍ശനമായ റിപ്പബ്ലിക്കന്‍ പിന്തുണയുള്ള ഗര്‍ഭച്ഛിദ്ര നിരോധന കേസില്‍ ബുധനാഴ്ച വാദം കേട്ടു.

1986-ലെ യുഎസ് നിയമമായ എമര്‍ജന്‍സി മെഡിക്കല്‍ ട്രീറ്റ്‌മെന്റ് ആന്റ് ലേബര്‍ ആക്ട് താരതമ്യേന അപൂര്‍വമായ സാഹചര്യങ്ങളില്‍ സംസ്ഥാനത്തെ മൊത്തത്തിലുള്ള നിരോധനത്തെ അസാധുവാക്കുന്നുവെന്ന് ഒരു ലോവര്‍ കോടതിയുടെ വിധിയില്‍ കണ്ടെത്തിയിരുന്നു. ഇതിനെതിരെ  ഐഡഹോ ഉദ്യോഗസ്ഥര്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസുമാര്‍ വാദം കേട്ടത്.

ഗര്‍ഭച്ഛിദ്ര നിയമത്തിനെതിരെ ഐഡഹോയ്ക്കെതിരെ കേസെടുത്ത പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം, ആ വിധിയെ ഉയര്‍ത്തിപ്പിടിക്കാന്‍ ജസ്റ്റിസുമാരോട് അഭ്യര്‍ത്ഥിച്ചു. അഡ്മിനിസ്ട്രേഷനു വേണ്ടി വാദിച്ച യുഎസ് സോളിസിറ്റര്‍ ജനറല്‍ എലിസബത്ത് പ്രെലോഗര്‍ ഐഡഹോയിലെ സാഹചര്യം വിനാശകരമായ പ്രത്യാഘാതങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് ജസ്റ്റിസുമാരോട് വ്യക്തമാക്കി.

ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് യുഎസ് സുപ്രീം കോടതി ഒരു പ്രധാന ഗര്‍ഭച്ഛിദ്ര-അവകാശ കേസില്‍ വാദം കേട്ടത്. രണ്ട് വര്‍ഷം മുമ്പ് റോ വി വേഡ് അസാധുവാക്കിയതിന് ശേഷം ജസ്റ്റിസുമാരുടെ അടുത്തേക്ക് എത്തുന്ന രണ്ടാമത്തെ കേസാണിത്.

ബുധനാഴ്ചത്തെ കേസില്‍ എമര്‍ജന്‍സി മെഡിക്കല്‍ ട്രീറ്റ്മെന്റ് ആന്റ് ആക്റ്റീവ് ലേബര്‍ ആക്ട് അല്ലെങ്കില്‍ എംറ്റാല എന്ന് വിളിക്കപ്പെടുന്നത് 1986 ലെ ഫെഡറല്‍ നിയമത്തില്‍ ഉള്‍പ്പെടുന്നതാണ്. ഒരു സ്ത്രീയുടെ ജീവന്‍ അപകടത്തിലാണെങ്കില്‍ മാത്രമേ ഐഡഹോ മെഡിക്കല്‍ അത്യാഹിതങ്ങളില്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കൂ. അതേസമയം എംറ്റാലയുമായി അതിന്റെ നിരോധനം ഏറ്റുമുട്ടുന്നുവെന്ന് വാദിച്ച് ബൈഡന്‍ ഭരണകൂടം ഐഡഹോ സംസ്ഥാനത്തിനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

ഹര്‍ജിയില്‍ രണ്ട് മണിക്കൂര്‍ നീണ്ട വാദത്തിനിടെ കോടതിയില്‍ പല നിമിഷങ്ങളിലും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കോടതിയിലെ മൂന്ന് ലിബറല്‍ ജസ്റ്റിസുമാര്‍, അതില്‍ എല്ലാവരും സ്ത്രീകളാണ്. ഐഡഹോ പോലുള്ള നിരോധനങ്ങള്‍ അഴിച്ചുവിട്ട മെഡിക്കല്‍, നിയമപരമായ പ്രതിസന്ധികളെ വാദിക്കാന്‍ കുറച്ച് മിനിറ്റ് ചെലവഴിച്ചു. അതേസമയം യാഥാസ്ഥിതിക ജസ്റ്റിസ് സാമുവല്‍ അലിറ്റോ ഗര്‍ഭച്ഛിദ്ര വിരുദ്ധ സിദ്ധാന്തം ഉയര്‍ത്തിക്കാട്ടി അത് ആത്യന്തികമായി ഗര്‍ഭച്ഛിദ്രത്തിന്റെ അന്ത്യത്തിലേക്ക് നയിക്കുമെന്ന് വാദിച്ചു. പക്ഷേ കോടതി പ്രത്യയശാസ്ത്രപരമായി ഹര്‍ജിയെ നേരിടുകയായിരുന്നു.

ഐഡഹോ എമര്‍ജന്‍സി റൂമുകളില്‍ പ്രതിസന്ധിയിലാകുന്ന സ്ത്രീകള്‍ ഇപ്പോള്‍ നേരിടുന്ന അപകടത്തെക്കുറിച്ച് യുഎസ് സോളിസിറ്റര്‍ ജനറല്‍ എലിസബത്ത് പ്രീലോഗര്‍ പറഞ്ഞത്- ''ഒരു സ്ത്രീ അവളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി നേരിടുന്ന ഒരു എമര്‍ജന്‍സി റൂമില്‍ വന്നാല്‍, അവള്‍ ഇതുവരെ മരണത്തെ അഭിമുഖീകരിച്ചിട്ടില്ലെങ്കില്‍, ഡോക്ടര്‍മാര്‍ ഒന്നുകില്‍ ചികിത്സ വൈകിപ്പിക്കുകയും അതോടെ അവളുടെ അവസ്ഥ വഷളാകുകയും ചെയ്യും. അല്ലെങ്കില്‍ അവര്‍ അവളെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നു. അങ്ങനെ അവള്‍ക്ക് ആവശ്യമായ അടിയന്തര പരിചരണം ലഭിക്കും''.

ഐഡഹോയിലെ ഒരു ആശുപത്രി സംവിധാനം പറയുന്നത്, ഇപ്പോള്‍ മെഡിക്കല്‍ പ്രതിസന്ധിയിലായ ഗര്‍ഭിണിയായ സ്ത്രീയെ ആഴ്ചയിലൊരിക്കല്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റേണ്ടിവരുന്നു എന്നാണ്. അത് അപ്രാപ്യമാണ്, എംറ്റാല അത് കണക്കിലെടുക്കുന്നില്ല.

ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ പ്രധാന ശ്രമങ്ങളിലൊന്നാണ് ഈ കേസ്. സുപ്രീം കോടതി റോയെ അസാധുവാക്കുകയും ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ, രോഗികള്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ എല്ലായിടത്തും ആശുപത്രികള്‍ ആവശ്യമാണെന്ന് ഭരണകൂടം വ്യക്തമാക്കി.

ഒരു ഫെഡറല്‍ ജഡ്ജി തുടക്കത്തില്‍ ബൈഡന്‍ ഭരണകൂടത്തിനൊപ്പം നിന്നു, എംറ്റാലയുമായി വൈരുദ്ധ്യമുള്ള നിരോധനത്തിന്റെ ഭാഗങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് ഐഡഹോയെ തടഞ്ഞു. എന്നാല്‍ ഐഡഹോയുടെ സമ്പൂര്‍ണ്ണ ഗര്‍ഭഛിദ്ര നിരോധനം പ്രാബല്യത്തില്‍ വരാന്‍ അനുവദിച്ചുകൊണ്ട് ജനുവരിയില്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam