സെന്റ് അൽഫോൻസാ സീറോ മലബാർ ഫൊറോന ഇടവകയുടെ 10-ാം വാർഷികാഘോഷവും പാരിഷ് ഡേയും

APRIL 25, 2024, 7:47 PM

എഡ്മണ്ടൻ: എഡ്മണ്ടണിലെ സെന്റ് അൽോഫൻസാ സീറോ മലബാർ ഫൊറോന ഇടവകയുടെ 10-ാം വാർഷികവും പാരിഷ് ഡേ ആഘോഷവും 2024 ഏപ്രിൽ 21ന് സ്റ്റോനി പ്ലെയിനിലെ ഹെറിറ്റേജ് പാർക്കിൽ വച്ച് നടത്തപ്പെട്ടു. 800ലിധികം ഇടവക കുടുംബങ്ങളുടെ സാന്നിധ്യം ആനിവേഴ്‌സറി ദിനത്തെ മനോഹരമാക്കി.

വിശിഷ്ടാതിഥികളായി മിസ്സിസാഗ രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ പിതാവ്, മിനിസ്റ്റർ സിയർലെ ടർട്ടൺ (കുട്ടികളുടെയും കുടുംബ സേവനങ്ങളുടെയും മന്ത്രി), ഗാർനെറ്റ് ജെനിസ് എം.പി., ഡെയ്ൻ ലോയ്ഡ് എം.പി., ഷെയ്ൻ ഗെറ്റ്‌സൺ (ചീഫ് ഗവർണർവിപ്പ്), കൗൺസിലർ ജെന്നിഫർ റൈസ്, കെയ്‌സി മദു (മുൻ ഡെപ്യൂട്ടി പ്രീമിയർ, അൽബാറ്റ) എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.


vachakam
vachakam
vachakam

ഹെറിറ്റേജ് പാർക്കിലുള്ള പാർക്ക് ലാൻഡ് ഹാളിൽ 2.30ന് നന്ദി സൂചകമായി വിശുദ്ധ കുർബ്ബാന അർപ്പണത്തോടെ ആയിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. ദിവ്യബലിക്കു മുഖ്യകാർമ്മികനായി മാർ ജോസ് കല്ലുവേലിൽ പിതാവ് നേതൃത്വം നൽകി. അദ്ദേഹത്തോടൊപ്പം സഹകാർമ്മികരായി ഇടവക വികാര റവ. ഫാ. ജേക്കബ് എടകലത്തൂർ, അസി. വികാർ റവ. ഫാ. ജെർലിൻ കടപ്ലാക്കൾ, എഡ്മണ്ടൻ ആർച്ച് ഡയോസിസ് വികാർ ജനറൽ ഫാ. ജിം കൊറിഗൻ, ഫാ. പാട്രിക് ബാസ്‌കയും മറ്റ് 8 മലയാളി വൈദികരും പങ്കെടുത്തു. കുർബ്ബാന മധ്യ പിതാവ് നൽകിയ സന്ദേശത്തിൽ മിഷ്യൻ രൂപീകൃതമാകുമ്പോഴുള്ള ഉത്സഹം അതേപോലെ നിലനിർത്തി അടുത്ത തലമുറക്കു കൈ മാറണമെന്ന് ഓർമ്മിപ്പിച്ചു.

തുടർന്ന് 4.30 മുതൽ പൊതുസമ്മേളനവും തുടർന്ന് കൾച്ചറൽ പ്രോഗ്രാമും സ്‌നേഹവിരുന്നും നടത്തി പൊതു സമ്മേളനത്തിൽ ഇടവക വികാരി ഫാ. ജേക്കബ് എടകലത്തൂർ വിശിഷ്ടാതിഥികൾക്കും ഇടവക ജനത്തിനും സ്വാഗതം ആശംസിച്ചു. എല്ലാ വിശിഷ്ടാതിഥികളും ആശംസകൾ അറിയിക്കുകയും അവർക്ക് ഇടവകയുടെ ലോഗോ പതിച്ച മെമന്റോ നന്ദി സൂചകമായി നൽകുകയും ചെയ്തു. ഹോണറബിൾ ഗാർനന്റ് ജെനിസ്, ഷെർവുഡ് പാർക്ക് എം.പി., കുടുംബത്തോടൊപ്പമാണ് പ്രോഗ്രാമിൽ പങ്കെടുത്തത്.


vachakam
vachakam
vachakam

10-ാം വാർഷികാഘോഷത്തിന്റെ മെഗാ സ്‌പോൺസർ സാവോയീസ് ഗ്രൂപ്പ് ഓഫ് ബിസിനസിന്റെ ചെയർമാൻ സജൈ സെബാസ്റ്റ്യൻ, പ്ലാറ്റിനം സ്‌പോൺസേഴ്‌സ്, ഗോൾഡൻ സ്‌പോൺസേഴ്‌സ് എന്നിവരെയും ആദരിക്കുകയും വിശിഷ്ടാതിഥികൾ ഉപകാരസ്മരണകൾ നൽകുകയും ചെയ്തു. എഡ്മണ്ട ആർച്ച് ബിഷപ്പ് റിച്ചാർഡ് സ്മിത്തിന്റെയും ആൽബർട്ടാ പ്രീമിയർ ഡാനിയൽ സ്മിത്ത്, ഫെഡറൽ ലീഡർ ഓഫ് ദ ഒപ്പോസിഷൻ എം.പി. പിയർ പൊയിലിവർ, ഇടവകയുടെ മുൻ വികാരിയായ റവ. ഫാ. ജോൺ കടയിരിപ്പിൽ, ഫാ. ജോജോ ചങ്ങമടത്തും ഡിയിൽ, ഫാ. തോമസ് തൈയിച്ചിറയിൽ എന്നിവരുടെ സന്ദേശങ്ങളും പങ്കുവച്ചു. പോളിറ്റിക്കൽ ലീഡേഴ്‌സ് ഓരോരുത്തരും സീറോ മലബാർ കമ്മ്യൂണിറ്റിയുടെ വളർച്ചയെയും ഒരുമയേയും അഭിനന്ദിക്കുകയും കനേഡിയൻ സമൂഹത്തിന് നമുക്ക് നൽകാൻ സാധിക്കുന്ന സംഭാവനകളെയും ഓർമ്മിപ്പിച്ചു.

ഇടവക ജനങ്ങൾ വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിച്ച് കലാസന്ധ്യക്ക് മിഴിവേകി. ഇടവകയുടെ ചരിത്രത്തിലെ മറ്റൊരു നാഴികകല്ലാണ് ഇടവകയുടെ 10-ാംവാഷികവും പാരിഷ്‌ഡേ ആഘോഷവും. ഈ ആഘോഷങ്ങൾ മികവുറ്റതാക്കാൻ ഇടവക വികാരി റവ. ഫാ. ജേക്കബ്, എടകലത്തൂർ, അസി. വികാരി റവ. ഫാ. ജെർലിൻ കടപ്ലാക്കൾ, ഇടവക ട്രസ്റ്റിമാരായി സിനോജ് ജോർജ്, ഷിജു അഗസ്റ്റിൻ, ബൈജു പി.വി, വർക്കി കളപ്പുരക്കൽ, കമ്മിറ്റിയംഗങ്ങൾ, മറ്റ് വിവിധ കമ്മിറ്റി അംഗങ്ങൾ, മറ്റു വൊളന്റിയേഴ്‌സ് എന്നിവർ ഐക്യത്തോടെ അധ്വാനിച്ചു. അസി. വികാർ ഫാ. ജെർലിൻ നന്ദി പ്രകാശനം നിർവ്വഹിച്ചു.

മിനു വർക്കി

vachakam
vachakam
vachakam



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam