ന്യൂയോര്‍ക്ക്: ലോക പ്രശസ്ത ജമൈക്കന്‍ സംഗീതജ്ഞന്‍ ജിമ്മി ക്ലിഫ് (81) അന്തരിച്ചു. 81 വയസായിരുന്നു. ബോബ് മാര്‍ലിക്കൊപ്പം റെഗ്ഗെ സംഗീതത്തെ ലോകവേദിയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. ജയിംസ് ചേംബേഴ്‌സ് എന്നായിരുന്നു യഥാര്‍ഥ പേര്. 1972 ല്‍ പുറത്തിറങ്ങിയ 'ദ് ഹാര്‍ഡര്‍ ദെ കം' എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായത്.
മെനി റിവേഴ്‌സ് ടു ക്രോസ്, യു കാന്‍ ഗെറ്റ് ഇറ്റ് ഇഫ് യു റിയലി വാണ്ട് തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റുകളില്‍ ചിലതാണ്. വിയറ്റ്‌നാം യുദ്ധത്തിനെതിരെ ജിമ്മി എഴുതിയ 'വിയറ്റ്‌നാം' എന്ന ഗാനത്തെ ബോബ് ഡിലന്‍ എക്കാലത്തെയും മികച്ച പ്രതിഷേധ ഗാനം എന്നാണു വിശേഷിപ്പിച്ചത്. 2 ഗ്രാമി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ജമൈക്കന്‍ സര്‍ക്കാര്‍ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് മെറിറ്റ്' നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
