യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമേ ഇറാനുമായുള്ള യുദ്ധം അവസാനിക്കൂവെന്ന് ട്രംപ്

SEPTEMBER 9, 2026, 8:56 PM

വാഷിംഗ്ടൺ: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമേ ഇറാനുമായുള്ള യുദ്ധം അവസാനിക്കുകയുള്ളൂവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടി പരാജയപ്പെട്ടാൽ ദുർബലമായ പുതിയ സർക്കാരുമായി ചർച്ച നടത്താമെന്ന പ്രതീക്ഷയിലാണ് ഇറാൻ യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതെന്ന് ട്രംപ് ആരോപിച്ചു.

ടെക്സസിൽ സംഘടിപ്പിച്ച റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ പോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇറാൻ യുദ്ധം കുറച്ചു ആഴ്ചകൾ കൊണ്ട് അവസാനിക്കുമെന്നായിരുന്നു ട്രംപ് മുൻപ് പ്രഖ്യാപിച്ചിരുന്നത്. 

സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 100 ഡോളർ കടന്നു. യു.എസിൽ പെട്രോൾ, ഡീസൽ വില വർദ്ധിച്ചതും പണപ്പെരുപ്പം രൂക്ഷമായതും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിനും വലിയ രാഷ്ട്രീയ തിരിച്ചടിയായിട്ടുണ്ട്.

vachakam
vachakam
vachakam

തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ എണ്ണവിലയിൽ വലിയ കുറവുണ്ടാകുമെന്ന് ട്രംപ് അവകാശപ്പെട്ടു.  കഴിഞ്ഞ ദിവസങ്ങളിൽ പേർഷ്യൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങൾ രൂക്ഷമായിരുന്നു.

യു.എസ് സൈന്യം അഞ്ച്  ഇറാനിയൻ എണ്ണക്കപ്പലുകൾ തകർത്തതിന് പിന്നാലെ, രണ്ട് യു.എസ് നാവികസേനാ കപ്പലുകൾക്ക് നേരെയും എട്ട് എണ്ണക്കപ്പലുകൾക്ക് നേരെയും ഇറാൻ തിരിച്ചടി നൽകിയതായി റിപ്പോർട്ടുകളുണ്ട്. യമനിലെ ഹൂതി വിമതർ സൗദി അറേബ്യയിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം നടത്തി. യുദ്ധം നീണ്ടുപോകുന്നത് ഒഴിവാക്കാൻ ഇറാനുമായി ഉടനടി ഒരു ചർച്ചയ്ക്ക് യു.എസ് തയാറല്ലെന്നും ട്രംപ് വ്യക്തമാക്കി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam