സലാ സാർസൂറിനെ നാടുകടത്താൻ യു.എസ് ഇമിഗ്രേഷൻ കോടതി ഉത്തരവ്

SEPTEMBER 30, 2026, 8:59 PM

വാഷിങ്ടൺ : വിസ്കോൺസിനിലെ ഏറ്റവും വലിയ പള്ളിയുടെ പ്രസിഡന്റും പാലസ്തീൻ-അമേരിക്കൻ പൗരനുമായ സലാ സാർസൂറിനെ  നാടുകടത്താൻ യു.എസ് ഇമിഗ്രേഷൻ കോടതി ഉത്തരവിട്ടു. കോൾഡ് വാർ (സീതാ യുദ്ധ) കാലഘട്ടത്തിലെ ഇമിഗ്രേഷൻ ആക്ട് പ്രകാരം സാർസൂർ രാജ്യസുരക്ഷയ്ക്കും വിദേശനയത്തിനും ഭീഷണിയാണെന്ന് കാട്ടിയാണ് ഷിക്കാഗോ ഇമിഗ്രേഷൻ കോടതി ജഡ്ജി ജെയ്മി സാലിനാർഡി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 

 30 വർഷത്തിലധികമായി യു.എസിൽ താമസിക്കുന്ന സാർസൂർ ഇസ്‌ലാമിക് സൊസൈറ്റി ഓഫ് മിൽവാക്കിയുടെ അധ്യക്ഷനാണ്. കഴിഞ്ഞ മാർച്ച് അവസാനമാണ് ഇദ്ദേഹത്തെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) കസ്റ്റഡിയിലെടുത്തത്. എന്നാൽ സ്വതന്ത്ര അഭിപ്രായപ്രകടനത്തിനുള്ള അവകാശങ്ങൾ നിഷേധിച്ചാണ് കസ്റ്റഡിയിലെടുത്തതെന്ന് ചൂണ്ടിക്കാട്ടി ഫെഡറൽ കോടതി ജൂണിൽ അദ്ദേഹത്തിന് ഇടക്കാല മോചനം അനുവദിച്ചിരുന്നു.   

ഗ്രീൻ കാർഡ് അപേക്ഷയിൽ സാർസൂർ വ്യാജ വിവരങ്ങൾ നൽകിയെന്ന സർക്കാരിന്റെ ആരോപണം കോടതി തള്ളിക്കളഞ്ഞെങ്കിലും, വിദേശനയ ഭീഷണിയെന്ന വാദം ശരിവെക്കുകയായിരുന്നു. പാലസ്തീൻ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നതിനാലാണ് ട്രംപ് ഭരണകൂടം തന്നെ ലക്ഷ്യമിടുന്നതെന്നും സാർസൂർ ആരോപിച്ചു. ഇമിഗ്രേഷൻ കോടതിയുടെ ഈ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam