മറിയാമ്മ പിള്ള മെമ്മോറിയൽ സോക്കർ ഇന്റർനാഷണൽ ടൂർണമെന്റിന് ഐ.എം.എ വേദിയൊരുക്കുന്നു

APRIL 29, 2026, 10:02 AM

ഷിക്കാഗോ: ഫോക്കാനാ മുൻ പ്രസിഡന്റ്, ഐ. എം. എ മുൻപ്രസിഡന്റ് പൊതുപ്രവർത്തക,, ജീവകാരുണ്യ പ്രവർത്തക തുടങ്ങി പല രംഗങ്ങളിലും മുന്നിൽ നിന്ന് പ്രവർത്തിച്ച് നമ്മളിൽ നിന്ന് വിട്ടുപിരിഞ്ഞ ഷിക്കാഗോയുടെ ഉരുക്കു വനിത എന്നറിയപ്പെടുന്ന മറിയാമ്മ പിള്ളയുടെ  ഓർമ്മകൾക്ക് ചാരുത പകരാൻ ഐ.എം.എ ഒരു സോക്കർ ടൂർണമെന്റും തുടർന്ന് മറിയാമ്മ പിള്ളയുടെ ഓർമ്മ നിലനിർത്താൻ പൊതുജനങ്ങൾക്കായി ഒരു ഓഫീസ് മന്ദിരവും വാങ്ങുവാൻ പ്രസിഡന്റ് ജോയ് ഇണ്ടിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. സോക്കർ ടൂർണമെന്റ് മെയ് 30 ശനിയാഴ്ച്ച   രാവിലെ എട്ടുമണി മുതൽ ടെറസ് സ്‌കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തുന്നതാണ്. (735 S. West Gate  sUkvss¹³kv 60016). അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമുള്ള 16 ടീമുകൾ അണിനിരക്കുന്ന ഗംഭീര ടൂർണമെന്റ്  രണ്ട് ഗ്രൗണ്ടുകളിൽ ഒരുമിച്ച് നടത്താനാണ് തീരുമാനം. വിജയിക്കുന്ന ടീമുകൾക്ക് ക്യാഷ് അവാർഡ് ആയി 1000 ഡോളറും മറിയാമ്മ പിള്ള മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും നൽകപ്പെടും. രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്ന ടീമുകൾക്ക് എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡുകളും നൽകും. ഷിക്കാഗോയിൽ ഇദംപ്രഥമമായി പല കലാ കായിക പരിപാടികൾക്കും തുടക്കം കുറിച്ച ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രവർത്തന മണ്ഡലത്തിൽ ഒരു തിലകക്കുറിയായി ഈ പരിപാടികളും മാറും എന്ന സംഘാടകർ വിശ്വസിക്കുന്നു.

പരിപാടിയുടെ നടത്തിപ്പിലേക്ക് 51 അംഗ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിൽ, കൺവീനർമാർ ജയിബു  മാത്യു, ഫ്രാൻസിസ് കിഴക്കേക്കുറ്റ്, കോർഡിനേറ്റർമാരായി ജോർജ് പണിക്കർ, സിബു മാത്യു, പ്രവീൺ തോമസ്, ഡയറക്ടർ പ്രിജിൽ അലക്‌സാണ്ടർ, ലിൻസ് ജോസഫ്, സ്റ്റീഫൻ ചൊള്ളാമ്പൽ, രാജൻ തലവടി, ഷാനി എബ്രഹാം, ജോർജ് മാത്യു, ജോസി കുരിശിങ്കൽ, അനിൽകുമാർ പിള്ള, സാം ജോർജ്, സാം തോമസ് തെക്കാനാൽ, ജോർജ് ചെക്കാലത്തോട്ടിൽ, അനിസ് സണ്ണി തുടങ്ങി ഒരു വൻ നിര വിവിധ കമ്മിറ്റികളിൽ പ്രവർത്തിക്കും. ഈ ടൂർണമെന്റിന്റെ വിജയത്തിനായി ഷിക്കാഗോ നിവാസികളുടെ നിർലോഭ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

ജോർജ് പണിക്കർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam