ഇല്ലിനോയിസിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ആലിപ്പഴ വീഴ്ചയ്ക്കും സാധ്യത, ജാഗ്രത നിർദേശം 

MAY 22, 2024, 8:39 PM

ന്യൂയോർക്ക്:  യുഎസിൻ്റെ പലയിടങ്ങളിലും ചൊവ്വാഴ്ച വീശിയടിച്ച  ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ശക്തിയായ കാറ്റിൽ  അയോവയിൽ ഒന്നിലധികം ആളുകൾ മരിക്കുകയും നിരവധി  പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

നാഷണൽ വെതർ സർവീസ് പറയുന്നതനുസരിച്ച് വാറൻ, ഹെൻഡേഴ്സൺ, മെർസർ, റോക്ക് ഐലൻഡ് കൗണ്ടികളിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ ഇടിമിന്നലിനൊപ്പം 60 മുതൽ 80 മൈൽ വേഗതയിൽ കാറ്റ്, ആലിപ്പഴ വീഴ്ച  എന്നിവയ്ക്ക് കാരണമായേക്കാം.

കൊളറാഡോയിൽ ഇതിനകം നാശം വിതച്ച ചുഴലിക്കാറ്റ് വടക്കൻ ഇല്ലിനോയിസിനെയും ബാധിക്കും.കനത്ത മഴയിൽ വൈദ്യുതി തടസ്സപ്പെടാമെന്ന് തെക്കുപടിഞ്ഞാറൻ അയോവ റൂറൽ ഇലക്‌ട്രിക് കോഓപ്പറേറ്റീവ്  ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ധാരാളം ട്രാൻസ്മിഷൻ കേടുപാടുകൾ ഉണ്ടെന്നും സബ്‌സ്റ്റേഷനുകൾ ഓഫാണെന്നും വൈദ്യുതി വകുപ്പ് അറിയിച്ചു.

vachakam
vachakam
vachakam

പരമാവധി വീട്ടിൽ തന്നെ തുടരാൻ പൊതുജനങ്ങളോട് അധികൃതർ മുന്നറിയിപ്പ് നൽകി.  തകർന്ന ഗ്ലാസ്, പൊട്ടിവീണ വൈദ്യുതി കമ്പികൾ, മലിനമായ വെള്ളം തുടങ്ങിയ പ്രശ്നങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.  മഴയ്ക്ക് മുൻപ് സുരക്ഷിത ഇടങ്ങളിലേക്ക് മാറി താമസിക്കണം. വീട്ടിലെ എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുക.   വീട് വിട്ടു മാറി താമസിക്കുകയാണെങ്കിൽ  പ്രധാനപ്പെട്ട രേഖകൾ കൈവശം വയ്ക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ഫെഡറൽ എമർജൻസി മാനേജ്‌മെൻ്റ് ഏജൻസി (FEMA) മുഖേന ദുരന്ത സഹായത്തിനായി രജിസ്റ്റർ ചെയ്യുന്നതിന് https://www.disasterassistance.gov സന്ദർശിക്കുക അല്ലെങ്കിൽ 1-800-621-FEMA (3362)/1-800-462-7585 (TTY) എന്ന നമ്പറിൽ വിളിക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam