ന്യൂയോര്‍ക്ക്: പാറക്കെട്ടില്‍ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ യുവതി 70 അടി താഴ്ചയിലേക്ക് കാല്‍ വഴുതി വീണ് മരിച്ചു. ന്യൂയോര്‍ക്കിലാണ് സംഭവം. സിംഗപ്പൂരില്‍ നിന്ന് അവധിയാഘോഷത്തിനായി ന്യൂയോര്‍ക്കിലെത്തിയ യുവതിയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. 39 കാരിയായ സിംഗപ്പൂര്‍ യുവതി അക്ബറാണ് മരിച്ചത്.
പാറയുടെ അരികില്‍ ഫോട്ടോയെടുക്കുന്നതിനിടയില്‍ കാല്‍ തെറ്റി 70 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.കണ്‍മുന്നില്‍ നടന്ന ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും മോചിതനാകാതെ പൊട്ടിക്കരയുകയാണ് യുവതിയുടെ ഭര്‍ത്താവ്. തന്റെ ഭാര്യയ്ക്ക് പകരം താന്‍ വീണുപോയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണെന്ന് ഭര്‍ത്താവ് കണ്ണീരോടെ പറയുന്നു.
നൂര്‍ ഐസ്യാ ബിന്റെ എം ഡി അക്ബറും ഭര്‍ത്താവും സിംഗപ്പൂരില്‍ നിന്ന് അവധിക്കാലം ആഘോഷിക്കുന്നതിനായാണ് ന്യൂയോര്‍ക്കിലെത്തിയത്. ഡിസംബര്‍ 22 ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് ഏകദേശം 100 മൈല്‍ വടക്കുള്ള മിന്നവാസ്‌ക സ്റ്റേറ്റ് പാര്‍ക്കിലെ ബീക്കണ്‍ ഹില്‍ ട്രയലിലൂടെ നടക്കുകയായിരുന്നു ഇരുവരുമെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് പോലീസ് പറഞ്ഞു.
അക്ബറിന് പെട്ടെന്ന് കാല്‍ വഴുതുകയും പാറക്കെട്ടില്‍ നിന്ന് ഏകദേശം 70 അടി താഴ്ചയിലേക്ക് വീഴുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവ് 41-കാരനായ അബ്ദുള്‍ റൗഫ് ബിന്‍ മൊഹമ്മദ് സെയ്ദ് ഉടനെ തന്നെ സഹായം അഭ്യര്‍ത്ഥിച്ച് 911 എന്ന നമ്പറില്‍ വിളിച്ചു.
പോലീസ് സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിക്കുകയും അക്ബറിനെ കണ്ടെത്തി ഹെലികോപ്റ്ററിന്റെ സഹായത്തോടെ പുറത്തെത്തിക്കുകയും ചെയ്തു. യുവതിയെ ഉടനടി പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വച്ച് മരണത്തിന് കീഴടങ്ങി, സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്