ഡാളസിലെ ഗ്യാസ് സ്റ്റേഷനിൽ ഹൈദരാബാദ് വിദ്യാർത്ഥി ചന്ദ്രശേഖർ പോൾ വെടിയേറ്റ് മരിച്ചു

OCTOBER 4, 2025, 12:18 PM

ഡാളസ് (ടെക്‌സാസ്): ഹൈദരാബാദിലെ എൽ.ബി. നഗർ സ്വദേശിയായ 28 കാരനായ വിദ്യാർത്ഥി ചന്ദ്രശേഖർ പോൾ വെള്ളിയാഴ്ച (ഒക്ടോബർ 3, 2025) രാത്രി ടെക്‌സസിലെ ഡെന്റണിലുള്ള ഒരു ഗ്യാസ് സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്യുന്നതിനിടെ അജ്ഞാതന്റെ വെടിയേറ്റ് ദാരുണമായി മരിച്ചു . ആറ് മാസം മുമ്പ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി ഉന്നത പഠനത്തിനായി 2023ലാണ്  യുഎസിലേക്ക് താമസം മാറ്റിയത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഡാളസിലെ വെടിവയ്പ്പിൽ ഹൈദരാബാദിൽ നിന്നുള്ള ഒരു വിദ്യാർത്ഥി കൊല്ലപ്പെട്ടതായി ബി.ആർ.എസ് എം.എൽ.എ ടി ഹരീഷ് റാവു ശനിയാഴ്ച സ്ഥിരീകരിച്ചു. 26 വയസ്സുള്ള ഇരയായ ചന്ദ്രശേഖർ പോൾ, ഡെന്റൽ സർജറിയിൽ ബിരുദം (ബി.ഡി.എസ്) പൂർത്തിയാക്കിയ ശേഷം കൂടുതൽ പഠനത്തിനായി ഡാളസിലേക്ക് താമസം മാറിയെന്ന് റാവു കൂട്ടിച്ചേർത്തു.

'വലിയ ഉയരങ്ങളിലെത്തുമെന്ന് കരുതിയിരുന്ന മകൻ ഇനി ഇല്ലെന്ന് അറിഞ്ഞുകൊണ്ട് മാതാപിതാക്കൾ അനുഭവിക്കുന്ന വേദനയ്ക്ക് സാക്ഷ്യം വഹിക്കുന്നത് ഹൃദയഭേദകമാണ്. അവരുടെ കുടുംബാംഗങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം,' വിയോഗത്തിൽ ദുഃഖിതരായ കുടുംബത്തെ സന്ദർശിച്ച ശേഷം റാവു X- ൽ എഴുതി.

vachakam
vachakam
vachakam

തെലങ്കാന സർക്കാർ പോളിന്റെ മൃതദേഹം 'എത്രയും വേഗം' ജന്മനാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്നും അദ്ദേഹം തന്റെ പാർട്ടിയുടെ പേരിൽ ആവശ്യപ്പെട്ടു.

1997 ഏപ്രിൽ 4ന് ജനിച്ച പോൾ ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോകുന്നതിനുമുമ്പ് ഡെന്റൽ സർജറിയിൽ ബിരുദം പൂർത്തിയാക്കിയിരുന്നു. ഡാളസിലെ നോർത്ത് ടെക്‌സസ് സർവകലാശാലയിൽ ഡാറ്റാ അനലിറ്റിക്‌സിൽ മാസ്റ്റേഴ്‌സ് പ്രോഗ്രാമിൽ ചേർന്നു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam