ഹ്യൂസ്റ്റൺ: തൃശൂർ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ സംഘടിപ്പിക്കുന്ന 'ഹ്യൂസ്റ്റൺ പൂരം' ആഘോഷങ്ങളുടെ തീയതി മാറ്റിവെച്ചു. മോശം കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്നാണ് മെയ് 9ന് നിശ്ചയിച്ചിരുന്ന പരിപാടി മെയ് 16ലേക്ക് മാറ്റിയതെന്ന് അസോസിയേഷൻ ഭാരവാഹികളായ ധനിഷാ സാം, ജോൺ ആന്റണി കാട്ടൂക്കാരൻ, ജിനോ ജോൺസ് പള്ളത്തു, മാത്യു എബ്രഹാം എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.
തീയതി മാറ്റം മൂലം സ്‌പോൺസർമാർക്കും കലാകാരന്മാർക്കും പൊതുജനങ്ങൾക്കും ഉണ്ടാകുന്ന അസൗകര്യത്തിൽ ഭാരവാഹികൾ ഖേദം പ്രകടിപ്പിച്ചു.
പുതുക്കിയ തീയതിയിൽ കൂടുതൽ വിപുലമായ രീതിയിൽ പൂരം ആഘോഷിക്കുമെന്നും എല്ലാ മലയാളി കുടുംബങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അസോസിയേഷൻ അറിയിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
