ബെയ്റൂട്ട്: വെടിനിര്‍ത്തല്‍ക്കരാര്‍ പ്രകാരം ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയെ നിരായുധീകരിക്കാന്‍ ലെബനന്‍ തയ്യാറാകണമെന്ന് യുഎസ്. ലെബനനില്‍ നിന്ന് തെക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് തൊടുക്കുകയും അതേത്തുടര്‍ന്ന് ലെബനനിലെ സൈനിക നടപടി ഇസ്രായേല്‍ പുനരാരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണിത്.
ലെബനനില്‍ നിന്ന് ഇസ്രായേലിലേക്ക് ഈയാഴ്ച രണ്ട് റോക്കറ്റെത്തിയത് വെടിനിര്‍ത്തലിന്റെ ഗുരുതര ലംഘനമാണെന്നും ഇസ്രായേലിന്റെ സ്വയം സംരക്ഷിക്കാനുള്ള അവകാശത്തെ യു.എസ് പിന്തുണയ്ക്കുമെന്നും വിദേശകാര്യ വക്താവ് ടാമി ബ്രൂസ് പറഞ്ഞു. എന്നാല്‍, റോക്കറ്റയച്ചത് തങ്ങളല്ലെന്ന് ഹിസ്ബുള്ള പറയുന്നു. വെള്ളിയാഴ്ച ലെബനീസ് തലസ്ഥാനമായ ബയ്റൂട്ടിലെ തെക്കന്‍ മേഖലകളിലുള്ള ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ശക്തമായ ബോംബാക്രമണം നടത്തിയിരുന്നു.
നവംബറിലാണ് ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. അതിനിടെ മാര്‍ച്ച് 18-ന് ഗാസയില്‍ യുദ്ധം പുനരാരംഭിച്ച ഇസ്രായേല്‍ ശനിയാഴ്ച മുനമ്പിലുടനീളം ആക്രമണം നടത്തി. 24 മണിക്കൂറിനിടെ 25 പേര്‍ കൊല്ലപ്പെട്ടു. ആകെ മരണം 50,227 ആയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്