ഹ്യൂസ്റ്റനിൽ തിരുനാളിനു ഗംഭീരമായ തുടക്കം

OCTOBER 12, 2024, 7:48 AM

ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്ക ഫൊറോനാ ദൈവാലത്തിലെ തിരുനാളാഘോഷങ്ങൾക്കു ഭക്തിസാന്ദ്രമായ തുടക്കം.

2024 ഒക്ടോബർ പത്താം തിയതി വൈകുന്നേരം 6.30ന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഇടവക സമൂഹത്തിന്റെ സാന്നിധ്യത്തിൽ ഇടുക്കി രൂപതാധ്യക്ഷൻ മാർ.ജോൺ നെല്ലിക്കുന്നേൽ കൊടി ഏറ്റ്  കർമ്മം നിർവ്വഹിച്ചു.

തുടർന്ന് നടന്ന ആഘോഷമായ കുർബാനയ്ക്ക്  മാർ.ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം വഹിച്ചു. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം നമ്മുടെ ജീവിതത്തിനു തുണയും ശക്തിയും ആകട്ടെ എന്ന് പിതാവ് പറഞ്ഞു. എല്ലാ മനുഷ്യരും തങ്ങളുടെ വാഹനത്തിൽ ഒരു ജപമാല കരുതുന്നത് പരിശുദ്ധ അമ്മയുടെ സംരക്ഷണം ലഭിക്കും എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് എന്നും പിതാവ് പ്രസംഗ മദ്ധ്യേ ഉത്‌ബോധിപ്പിച്ചു.

vachakam
vachakam
vachakam

വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, അസ്സി. വികാരി ഫാ.ജോഷി  വലിയവീട്ടിൽ എന്നിവർ സഹ കാർമ്മികരായിരുന്നു.

വിശുദ്ധ കുർബാനയ്ക്കു മുൻപായി ലദ്ദീഞ്ഞും കുർബാനയ്ക്കു ശേഷം നൊവേനയും ഉണ്ടായിരുന്നു. ഇടവക ജനങ്ങളുടെ സാന്നിധ്യവും, ചെണ്ടമേളവും ചടങ്ങുകൾക്ക് മാറ്റു കൂട്ടി.

ബിബി തെക്കനാട്ട്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam