അമേരിക്കൻ അതിഭദ്രാസനത്തിന്റെ കീഴിൽ കഴിഞ്ഞ രണ്ടുവർഷമായി നടത്തിവരുന്ന ഫുഡ് ഫെസ്റ്റിവൽ (MAE - Malankara Archdiocese Extravaganza) ഈ വർഷം മേയ് 16-ാം തീയതി ഭദ്രാസന ആസ്ഥാനത്തു വച്ച് (236 Old Tappan Rd, Old Tappan, NJ) നടത്താനുള്വ വിപുലമായ ക്രമീകരണങ്ങൾ നടന്ന് വരുന്നു. ഈ ഫെസ്റ്റിവലിന്റെ കിക്കോഫ് 2026 ജനുവരി 10-ാം തീയതി ഭദ്രാസന ആസ്ഥാനത്തു വച്ച് ഭദ്രാസനാധിപനും പാത്രിയർക്കൽ വികാരിയുമായ യൽദോ മോർ തീത്തോസ് തിരുമേനി ഔപചാരികമായി ഉദ്ഘാടനം ചെയ്തിരുന്നു.
തദവസരത്തിൽ ഭദ്രാസന സെക്രട്ടറി റവ. ഫാദർ പോൾ തോട്ടക്കാട്ട്, ഭദ്രാസന ട്രഷറാർ സിമി ജോസഫ്, ഭദ്രാസന ജോയിന്റ് സെക്രട്ടറി റവ. ഫാദർ ബെൽസൺ കുര്യാക്കോസ്, ജോയിന്റ് ട്രഷറാർ ബോബി കുര്യാക്കോസ്, കൗൺസിൽ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
ഭദ്രാസനത്തിന്റെ കീഴിലുള്ള പ്രധാനമായും നോർത്ത് ഈസ്റ്റ് റീജിയനിലുള്ള ദേവാലയങ്ങളുടെ പൂർണ്ണ സഹകരണത്തോടെ നടത്തപ്പെടുന്ന ഈ ഫുഡ് ഫെസ്റ്റിവലിൽ അനേകം അമേരിക്കൻ ദേശവാസികളും സ്റ്റേറ്റ്/കൗണ്ടി പ്രതിനിധികളും പങ്കെടുക്കുന്നതാണ്.
സ്വാദിഷ്ടമായ വിവിധതരം കേരള, നോർത്ത് ഇന്ത്യൻ, അമേരിക്കൻ ഫുഡുകളും ഉണ്ടായിരിക്കുന്നതാണ്. ആർട്ട് എക്‌സിബിഷൻ, യോഗ ഹെൽത്ത് കെയർ, ഫെയിസ് പെയിന്റിംഗ്, ഇന്ത്യൻ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും വില്പന, വിവിധ ഇനം ചെടികളുടെ പ്രദർശനവും വില്പനയും കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ എന്നിവയും ഇതോടൊപ്പം ഉണ്ടായിരിക്കുന്നതാണ്.
ഇതിൽ നിന്നും കിട്ടുന്ന വരുമാനം ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നതാണ്. ആയതിനാൽ നിങ്ങളേവരുടേയും ആത്മാർത്ഥമായ സഹകരണം ഉണ്ടാകണമെന്ന് അഭിവന്ദ്യ മെത്രാപ്പോലിത്ത ഉദ്‌ബോധിപ്പിച്ചു.
ഈ ഫുഡ് ഫെസ്റ്റിവൽ വമ്പിച്ച വിജയമാക്കി തീർക്കുവാൻ ഫുഡ് കമ്മിറ്റി അംഗങ്ങൾ, യൂത്ത് അസോസിയേഷൻ ഭാരവാഹികൾ, സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ് അംഗങ്ങൾ, മർത്തമറിയം സമാജത്തിന്റെ ഭാരവാഹികൾ തുടങ്ങിയവർ ആത്മാർത്ഥമായി പ്രവർത്തിച്ചു വരുന്നു.
ഫുഡ് ഫെസ്റ്റിവലിന്റെ ഈ വർഷത്തെ ടൈറ്റിൽ സ്‌പോൺസർ സ്‌പെക്ട്രം ഓട്ടോസ് ആണ്.
കൂടുതൽ വിവരങ്ങൾക്ക് ഫുഡ് കമ്മിറ്റി അംഗങ്ങളായ റോയി മാത്യു (845-0649-9732), സാബു സ്‌കറിയ (267-980-7923), ജോയി ഇട്ടൻ (914-564-1702), റവ. ഫാദർ ബെൻസൺ കുര്യാക്കോസ് (516-639-9791), ബോബി കുര്യാക്കോസ് (845-596-0424) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
വർഗീസ് പാലമലയിൽ, പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
