ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ ഭാരവാഹികളെ തെരെഞ്ഞെടുത്തു

OCTOBER 2, 2024, 7:22 PM

ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ (റീജിയൻ 2) ഭാരവാഹികളെ തെരെഞ്ഞെടുത്തു. റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നാഷണൽ കമ്മിറ്റി മെമ്പർ മേരിക്കുട്ടി മൈക്കളിന്റെ പ്രാർത്ഥന ഗാനത്തോട് മീറ്റിങ്ങ് ആരംഭിച്ചു. 

ലാജി തോമസ് ഏവർക്കും സ്വാഗതം രേഖപ്പെടുത്തി. ട്രസ്റ്റീ ബോർഡ് സെക്രട്ടറി ബിജു ജോൺ, നാഷണൽ കമ്മിറ്റി മെമ്പർ സിജു പുതുശ്ശേരിൽ, അലൻ അജിത് (കൊച്ചൂസ്) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. നാഷണൽ കമ്മിറ്റി മെമ്പർ മേരി ഫിലിപ്പ് പങ്കെടുത്ത ഏവർക്കും നന്ദിയും രേഖപ്പെടുത്തി.


vachakam
vachakam
vachakam

റീജിയൻ 2ന്റെ ഭാരവാഹികൾ ആയി ഡോൺ തോമസ് (റീജണൽ സെക്രട്ടറി), മാത്യു തോമസ് (റീജണൽ ട്രഷർ), ജോൺ കെ. ജോർജ് (റീജണൽ ജോയിന്റ് സെക്രട്ടറി), തോമസ് റ്റി. സക്കറിയ (റീജണൽ ജോയിന്റ് ട്രഷർ), ജിൻസ് ജോസഫ് (ഈവന്റ്/സ്‌പോർട്‌സ് കോ-ഓർഡിനേറ്റർ), ഉഷ ജോർജ് (വിമൻസ് ഫോറം കോ-ഓർഡിനേറ്റർ), റ്റോബിൻ മഠത്തിൽ (യൂത്ത് കോർഡിനേറ്റർ), ജോയൽ സക്കറിയ (മീഡിയ/പബ്ലിസിറ്റി), കമ്മിറ്റി മെംബേഴ്‌സ് ആയി ഡോ. ജോസഫ് തോമസ്, ജോൺ തോമസ്, ജിജോ ജോസഫ്, ബോബി  തോമസ്, ഗ്രേസ് അലക്‌സാണ്ടർ, നിഷ ജയൻ, ഡെയ്‌സി ജോസഫ്, ജോണി സക്കറിയ (ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തതായി റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു.

റീജിയൻ 2  വിന്റെ റീജണൽ ഉദ്ഘാടനം നവംബർ 2-ാം തിയതി ശനിയാഴ്ച വിപുലമായ പരിപാടികളോട് നടത്തുവാനും യോഗം തീരുമാനിച്ചു.പുതിയതായി തെരെഞ്ഞെടുത്ത റീജണൽ ഭാരവാഹികളെ പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ, എക്‌സി. വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്‌സൺ രേവതി പിള്ള, ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്, ട്രസ്റ്റീ ബോർഡ് സെക്രട്ടറി ബിജു ജോൺ, റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ്  എന്നിവർ അഭിനന്ദിച്ചു.

സരൂപ അനിൽ, ഫൊക്കാന ന്യൂസ് ടീം

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam