സ്‌നേഹതീരം ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 4ന് ശനിയാഴ്ച

DECEMBER 28, 2024, 7:28 AM

ഫിലഡൽഫിയ: ഫിലഡൽഫിയായിലും, പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ പരസ്പര സഹകരണത്തിനും, സൗഹൃദത്തിനും, ഒത്തുകൂടലിനും, അത്യാവശ്യ ഘട്ടങ്ങളിലെ പരസ്പര സഹായങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട് രൂപീകൃതമായ സൗഹൃദ സംഗമ കൂട്ടായ്മയായ  'സ്‌നേഹതീരം -സൗഹൃദ കൂട്ടായ്മ' യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 4-ാം തീയതി ശനിയാഴ്ച രാവിലെ 11:30 മുതൽ ഉച്ചകഴിഞ്ഞു 3 മണിവരെയുള്ള സമയങ്ങളിൽ വൈവിദ്ധ്യമാർന്ന വിവിധ പരിപാടികളോടുകൂടി ക്രൂസ്ടൗണിലുള്ള മയൂര ഇന്ത്യൻ റസ്റ്റോറന്റിൽ വച്ച്  നടത്തപ്പെടും.

പരിപാടിയുടെ നടത്തിപ്പിനായി വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നുവരുന്നു. രാജു ശങ്കരത്തിൽ, സുജാ കോശി, സുനിത എബ്രഹാം എന്നിവരെ പ്രോഗ്രാം കോർഡിനേറ്റേഴ്‌സായും, ബിജു എബ്രഹാം, ദിവ്യ സാജൻ എന്നിവരെ കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റേഴ്‌സായും സാജൻ തോമസ്, ഉമ്മൻ മത്തായി എന്നിവരെ  ഫുഡ് കോർഡിനേറ്റേഴ്‌സായും അനിൽ ബാബു, ഗ്ലാഡ്‌സൺ മാത്യു എന്നിവരെ റിസപ്ഷൻ കോർഡിനേറ്റേഴ്‌സായും തിരഞ്ഞെടുത്തു.

കൊച്ചുകോശി ഉമ്മനെ പ്രോഗ്രാം ട്രഷററായും ജോർജ് തടത്തിലിനെ അസിസ്റ്റന്റ് ട്രഷററായും ഉമ്മൻ പണിക്കരെ ഓഡിറ്ററായും ചുമതല ഏൽപിച്ചു. ബിനു ജേക്കബാണ് മീഡിയ കോർഡിനേറ്റർ. കരോൾ ഗാന പരിശീലനത്തിന് സുജാ കോശി, സുനിത എബ്രഹാം, ദിവ്യ സാജൻ, സുജാ എബ്രഹാം, അനിത ജോസി എന്നിവരെ ചുമതലപ്പെടുത്തി. അതോടൊപ്പം, എബ്രഹാം കുര്യാക്കോസ്, ഫിലിപ്പ് സക്കറിയ, ജോബി ജോസഫ്, ഗോഡ്‌ലി തോമസ്, ദിനേഷ് ബേബി, ജോജി പോൾ, ജിമ്മി ജെയിംസ്, അമൽ മാത്യു, വിൽ സക്കറിയ, എബ്രഹാം വർഗീസ്, സാബു കുഞ്ഞുകുഞ്ഞ്, ജിജു ജോർജ്, മാത്യു ജോർജ് എന്നിവരടങ്ങിയ ഒരു എക്‌സിക്യൂട്ടീവ് കമ്മറ്റിയും പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

vachakam
vachakam
vachakam

ജനുവരി 4ന് നടക്കാനിരിക്കുന്ന ക്രിസ്തുമസ് ന്യൂഇയർ പരിപാടിയിൽ: ക്രിസ്തുമസ് സന്ദേശം, സാന്റാക്‌ളോസ്, കേക്ക് കട്ടിംഗ്, ക്രിസ്തുമസ് ഗാനങ്ങൾ, പുരുഷന്മാരും, വനിതകളും ഒന്നിച്ചുള്ള മനോഹരമായ കരോൾ ഗാനങ്ങൾ, ആവേശമേറിയ ഗ്രൂപ്പ് ഗെയിംസ്, എന്നിവയോടൊപ്പം, ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും ആകർഷകമായ പ്രത്യേക ക്രിസ്തുമസ് സമ്മാനങ്ങൾ സാന്റാക്‌ളോസ് സമ്മാനിക്കും.  

24 ഇനം വെറൈറ്റി ഐറ്റംസ്  അടങ്ങിയ കിടിലൻ ബുഫെയാണ് ഈ പ്രോഗ്രാമിന്റെ മറ്റൊരു ഹൈലൈറ്റ്. അന്നേ ദിവസത്തെ ഡ്രസ്സ് കോഡ്:  വനിതകളും, പുരുഷന്മാരും ചുവന്ന വസ്ത്രങ്ങൾ അണിഞ്ഞുവരുന്നത് ഉചിതമായിരിക്കും എന്ന് തീരുമാനിച്ചു.ക്രിസ്മസ് ന്യൂഇയർ പരിപാടിയുടെ വൻ വിജയത്തിന് വിവിധ കമ്മറ്റികളോടൊപ്പം, എല്ലാവരുടെയും പരിപൂർണ്ണ സഹകരണം  വിനീതമായി അഭ്യർത്ഥിക്കുന്നതായി സ്‌നേഹതീരം സംഘാടകർ അറിയിച്ചു.

ഷിബു വർഗീസ് കൊച്ചുമഠം

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam