ഹൂസ്റ്റൻ : മഹാപരിശുദ്ധനായ യെൽദോ മോർ ബസ്സേലിയോസ് ബാവായുടെ നാമത്തിൽ സ്ഥാപിതമായ ഹൂസ്റ്റൻ സെന്റ് ബേസിൽസ് സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാൾ 2025 ഒക്ടോബർ മാസം 4, 5 (ശനി, ഞായർ) തിയതികളിൽ പൂർവ്വാധികം ഭംഗിയായി കൊണ്ടാടുന്നു. പുതിയ ദേവാലയത്തിന്റെ കൂദാശക്ക് ശേഷം വരുന്ന ആദ്യ പെരുന്നാളാണിത്.
പരിശുദ്ധ് അന്ത്യോഖ്യ സിംഹാസനത്തിൽ നിന്നും മലങ്കരയിലെ സത്യവിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടി എ.ഡി 1685ൽ വാർദ്ധക്യത്തിന്റെ ക്ഷീണം കണക്കാക്കാതെ തന്റെ മക്കളെ തേടി എഴുന്നള്ളി അനേക നാളത്തെ യാത്ര കൊണ്ട്, അതിഭയങ്കരമായിരുന്ന ഹൈറേഞ്ചിലെ ഘോരവനങ്ങളിലൂടെ കാട്ടുമൃഗങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട്, കാൽനടയായി ആ വന്ദ്യവയോധികനായ പുണ്യപിതാവ് കോതമംഗലത്ത് എത്തിച്ചേർന്ന് 13 -ാം ദിവസം (കന്നി 19) ഉച്ച തിരിഞ്ഞ് മൂന്നു മണിക്ക് ഈ ലോകത്തു നിന്ന് യാത്ര പറഞ്ഞു
കർതൃസന്നിധിയിലേക്കു വാങ്ങിപ്പോയി. കോതമംഗലത്ത് മോർ തോമാശ്ലിഹായുടെ നാമത്തിലുള്ള പരിശുദ്ധ ദേവാലയത്തിൽ കബറടക്കി.
ഈ വർഷത്തെ പെരുന്നാളിന്റെ പ്രധാന കാർമ്മികൻ അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത ആർച്ച് ബിഷപ് അഭിവന്ദ്യ യെൽദോ മോർ തീത്തോസ് തിരുമേനിയാണ്. 4-ാം തിയതി ശനിയാഴ്ച സന്ധ്യാപ്രാർത്ഥനയും, വചന ശുശ്രുഷയും തുടർന്ന് തമുക്ക് നേർച്ചയും ഉണ്ടായിരിക്കുന്നതാണ്. 5 -ാം തിയതി ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും നടത്തപ്പെടുന്നു.
കുർബാനയോടനുബന്ധിച്ചു പരിശുദ്ധ യെൽദോ മോർ ബസ്സേലിയോസ് ബാവായുടെ നാമത്തിൽ മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ കുർബാനാനന്തരം പ്രദിക്ഷിണം, പാച്ചോർ നേർച്ച, സ്‌നേഹവിരുന്ന് എന്നിവയോടു കൂടി ഈ വർഷത്തെ പെരുന്നാൾ സമാപിക്കുന്നതാണ്. ഈ പെരുന്നാളിൽ നേർച്ചകാഴ്ചകളോടെ വന്നു സംബന്ധിപ്പാൻ വികാരി റവ. ഫാദർ ബിജോ മാത്യു കതൃനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് റവ. ഫാദർ ബിജോ മാത്യു 404-702-8284, സെക്രട്ടറി സിമി ജോസഫ് 973-870-1720, ട്രഷറർ തോമസ് വർക്കി 979-329-1446 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
വർഗീസ് പാലമലയിൽ, അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ർ.ഒ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്