തെക്കുകിഴക്കൻ മേഖലയിൽ വീശിയടിച്ച വിനാശകരമായ ചുഴലിക്കാറ്റിനെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ, ടെയ്‌ലർ സ്വിഫ്റ്റ്, ഫീഡിംഗ് അമേരിക്കയ്ക്ക് 5 മില്യൺ ഡോളർ സംഭാവന നൽകിയതായി റിപ്പോർട്ട്. സംഘടന ഒക്ടോബർ 9 ബുധനാഴ്ച ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ ദുരന്ത നിവാരണ സംഘടനകളിലൊന്നായ ഫീഡിംഗ് അമേരിക്കയുടെ സിഇഒ ക്ലെയർ ബാബിനോക്സ്-ഫോണ്ടനോട്ട് ടെയ്‌ലർ സ്വിഫ്റ്റിന്റെ സഹായത്തിന് നന്ദി അറിയിച്ചുകൊണ്ട് ഒരു സന്ദേശം പങ്കിട്ടു.
"ചുഴലിക്കാറ്റുകളിൽ ഉണ്ടായ നാശനഷ്ടങ്ങളിൽ അവർ ഉദാരമായ 5 മില്യൺ ഡോളർ സംഭാവന നൽകിയതിന് ടെയ്‌ലർ സ്വിഫ്റ്റിനോട് ഞങ്ങൾ നന്ദിയുള്ളവരാണ്, ഈ വിനാശകരമായ കൊടുങ്കാറ്റ് ബാധിച്ച ആളുകൾക്ക് അവശ്യ ഭക്ഷണവും ശുദ്ധജലവും സപ്ലൈകളും നൽകാനും കമ്മ്യൂണിറ്റികളെ പുനർനിർമ്മിക്കാനും വീണ്ടെടുക്കാനും ഇത് സഹായിക്കും" എന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറയുന്നത്.
നിരവധി ആരാധകരാണ് സ്വിഫ്റ്റിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്