ഡാളസ് കേരള അസോസിയേഷൻ മാതൃനഴ്‌സസ് ദിനാഘോഷം മെയ് 9ന്

APRIL 30, 2026, 12:12 AM

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി മാതൃദിനവും നഴ്‌സസ് ദിനവും ആഘോഷിക്കുന്നു. മെയ് 9 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഗാർലൻഡിലെ കെ.എ.ഡി ബാങ്ക്വറ്റ് ഹാളിലാണ് ചടങ്ങുകൾ നടക്കുന്നത്.

ഡോ. ജോജി വർഗീസ് 'സ്ത്രീകളിലെ ഹൃദ്രോഗം: മിഥ്യയും യാഥാർത്ഥ്യവും' എന്ന വിഷയത്തിൽ സംസാരിക്കും.

ഉമാ വേണുഗോപാൽ (പ്രസിഡന്റ്)  'Beyond Duty, Beyond Love' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.

vachakam
vachakam
vachakam

നമ്മുടെ കുടുംബങ്ങളെ പരിപാലിക്കുകയും സമൂഹത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന അമ്മമാരുടെയും നഴ്‌സുമാരുടെയും സ്‌നേഹത്തെയും അർപ്പണബോധത്തെയും ആദരിക്കാനാണ് ഈ പ്രത്യേക പ്രഭാത സംഗമം ഒരുക്കിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് കേരള അസോസിയേഷൻ ഓഫ് ഡാളസ് ഭാരവാഹികളായ ഷിജു എബ്രഹാം (214-929-3570), മാത്യു നൈനാൻ (214-478-6543), മൻജിത് കൈനിക്കര (972-679-8555) അല്ലെങ്കിൽ തോമസ് ഈശോ (214-435-1340) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam