വാഷിംഗ്ടണ്‍: ട്രംപിന്റെ അടുത്ത അനുയായി ചാര്‍ലി കിര്‍ക്ക് കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി ടെയ്ലര്‍ റോബിന്‍സണിനെതിരെ ചുമത്തിയത് വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍. ആസൂത്രിതമായ കൊലപാതകം, തോക്കിന്റെ ദുരുപയോഗം, തെളിവ് നശിപ്പിക്കല്‍, സാക്ഷികളെ സ്വാധീനിക്കല്‍, കുട്ടികള്‍ക്ക് മുന്നില്‍വച്ച് കൊലപാതകം തുടങ്ങി 7 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൊലപാതകം അമേരിക്കയുടെ ദുരന്തമാണെന്ന് യൂട്ടാ കൗണ്ടി അറ്റോര്‍ണി ജെഫ് ഗ്രേ വാദത്തിനിടെ വ്യക്തമാക്കി. കര്‍ക്കിന്റെ കൊലപാതകത്തിന് മുന്‍പ് റോബിന്‍സണ്‍ റൂംമേറ്റും പ്രണയിതാവുമായ ട്രാന്‍സ്‌ജെന്‍ഡറിന് എഴുതിയ കുറിപ്പും കോടതിയില്‍ ഹാജരാക്കി. ചെയ്യുന്ന കാര്യം എന്തായാലും അത് നിര്‍ത്തി കീബോര്‍ഡിന് താഴെ നോക്കൂ എന്ന് റോബിന്‍സണ്‍ സുഹൃത്തിന് അയച്ച മെസേജ്. 'ചാര്‍ലി കിര്‍ക്കിനെ കൊല്ലാന്‍ പറ്റിയ അവസരമാണ്. ഞാനത് ഉപയോഗിക്കാന്‍ പോകുന്നു' എന്നായിരുന്നു കുറിപ്പ്.
അതേസമയം നീ തമാശ പറയുകയല്ലേ എന്ന് കുറിപ്പ് വായിച്ചതിന് ശേഷം സുഹൃത്ത് തിരിച്ചു മെസേജ് അയച്ചിട്ടുണ്ട്. ഈ രഹസ്യം മരിക്കും വരെ സൂക്ഷിക്കാനാകുമെന്നാണ് കരുതിയതെന്നും എന്നാല്‍ നിന്നെയും ഇതിലേക്ക് വലിച്ചിഴച്ചതില്‍ ക്ഷമിക്കണമെന്നും റോബിന്‍സണ്‍ പറയുന്നുണ്ട്. തനിക്ക് പകരം മറ്റേതോ വയസ്സനായ വ്യക്തിയെയാണ് പൊലീസ് പിടിച്ചതെന്നും തന്റേതു പോലെ വസ്ത്രം ധരിച്ച ആരെയോ ചോദ്യം ചെയ്യുന്നുണ്ടെന്നും റോബിന്‍സണ്‍ പറയുന്നു. എന്തിനാണ് നീയിത് ചെയ്തതെന്ന ചോദ്യത്തിന് അയാളുടെ വെറുപ്പിന്റെ പരമാവധി അനുഭവിച്ചിട്ടുണ്ടെന്നും ചില വെറുപ്പുകള്‍ അനുവദിച്ചു നല്‍കാനാകില്ലെന്നുമായിരുന്നു റോബിന്‍സണിന്റെ മറുപടി.
കിര്‍ക്കിനെപ്പോലെ വെറുപ്പ് പടര്‍ത്തുന്ന ഒരാള്‍ക്ക് സ്‌കൂളില്‍ സംസാരിക്കാന്‍ അവസരം നല്‍കുന്നത് വിഡ്ഢിത്തമാണെന്നും റോബിന്‍സണ്‍ വിചാരണയ്ക്കിടെ പറഞ്ഞു. യൂട്ടാവാലി സര്‍വകലാശാലയില്‍ ബുധനാഴ്ച നടന്ന സംവാദത്തിനിടെയാണ് വലതുപക്ഷ ആക്ടിവിസ്റ്റും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ചാര്‍ലി കര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്