വിദ്യാര്‍ത്ഥി വായ്പയില്‍ വീണ്ടും ഇളവ്! 160,000ത്തിലധികം പേര്‍ക്ക് 7.7 ബില്യണ്‍ ഡോളറിന്റെ കടാശ്വാസം

MAY 22, 2024, 11:56 PM

വാഷിംഗ്ടണ്‍: വീണ്ടും വിദ്യാഭ്യാസ വായ്പാ ഇളവുമായി ബൈഡന്‍ ഭരണകൂടം. ഇത്തവണ 160,000-ത്തിലധികം വായ്പക്കാര്‍ക്ക് 7.7 ബില്യണ്‍ ഡോളര്‍ വിദ്യാര്‍ത്ഥി വായ്പ ഇളവ് നല്‍കും. ബുധനാഴ്ചയാണ്  ബൈഡന്‍ ഭരണകൂടം ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കിയത്. ഇത് ഒരോ കുടുംബങ്ങളുടെയും വിദ്യാഭ്യാസ വായ്പാ ഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും പുതിയ സര്‍ക്കാര്‍ ശ്രമമാണ്.

വരുമാനം അടിസ്ഥാനമാക്കിയുള്ള തിരിച്ചടവ് പദ്ധതികളിലും പൊതു സേവന വായ്പാ ഇളവ് പദ്ധതിയും യു.എസ് വിദ്യാഭ്യാസ വകുപ്പ് മെച്ചപ്പെടുത്തിയതിന്റെ ഫലമാണ് ഈ പുതിയ കാടാശ്വാസം. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് കടാശ്വാസം എത്തിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളില്‍ ബൈഡന്‍-ഹാരിസ് അഡ്മിനിസ്‌ട്രേഷന്‍ സ്ഥിരത പുലര്‍ത്തുന്നുവെന്ന് വിദ്യാഭ്യാസ സെക്രട്ടറി മിഗുവല്‍ കാര്‍ഡോണ പ്രസ്താവനയില്‍ പറഞ്ഞു.

ബുധനാഴ്ചത്തെ വായ്പാ മാപ്പില്‍ പബ്ലിക് സര്‍വീസ് വായ്പാ ഇളവവ് പിന്തുടരുന്ന 66,900 പേര്‍ക്ക് 5.2 ബില്യണ്‍ ഡോളറും വരുമാനം അടിസ്ഥാനമാക്കിയുള്ള തിരിച്ചടവ് പദ്ധതികളില്‍ എന്റോള്‍ ചെയ്ത 39,200 പേര്‍ക്ക് 1.9 ബില്യണ്‍ ഡോളറും ഇളവ് നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ബൈഡന്‍ ഭരണകൂടത്തിന്റെ പുതിയ വരുമാനം അടിസ്ഥാനമാക്കിയുള്ള തിരിച്ചടവ് ഓപ്ഷന് കീഴില്‍ മറ്റൊരു 613 ദശലക്ഷം ഡോളര്‍ 54,300 വായ്പക്കാര്‍ക്ക് ലഭിക്കും. ഇത് സേവിംഗ് ഓണ്‍ എ വാല്യൂബിള്‍ എഡ്യൂക്കേഷന്‍ അല്ലെങ്കില്‍ സേവ് പ്ലാന്‍ എന്നറിയപ്പെടുന്നു. ആ ഓപ്ഷന്‍ യഥാര്‍ത്ഥത്തില്‍ 12,000 ഡോളര്‍ അല്ലെങ്കില്‍ അതില്‍ താഴെ വായ്പ വാങ്ങിയവര്‍ക്ക് 10 വര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥി വായ്പ ഇളവ് ലഭിക്കുന്നതിലേക്ക് നയിക്കുന്നു.

ഇന്ന് തന്റെ അഡ്മിനിസ്‌ട്രേഷന്‍ 160,000 പേര്‍ക്ക് കൂടി വിദ്യാര്‍ത്ഥി വായ്പയില്‍ ഇളവ് നല്‍കിയിരിക്കുകയാണ്. ഇതോടെ തങ്ങളുടെ കടാശ്വാസ നടപടികളില്‍ നിന്ന് പ്രയോജനം നേടിയ അമേരിക്കക്കാരുടെ ആകെ എണ്ണം 4.75 ദശലക്ഷമായി. ഇത്തരം വായ്പ വാങ്ങുന്ന ഓരോരുത്തര്‍ക്കും ശരാശരി 35,000 ഡോളര്‍ വായ്പ ഇളവ് ലഭിച്ചു. ഈ 160,000 ല്‍ അധികം വായ്പക്കാര്‍ തന്റെ അഡ്മിനിസ്‌ട്രേഷന്റെ സേവ് പ്ലാനില്‍ എന്റോള്‍ ചെയ്ത ആളുകളാണ്. അദ്ധ്യാപകര്‍, നഴ്സുമാര്‍, അല്ലെങ്കില്‍ നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയ പൊതു സേവന പ്രവര്‍ത്തകരാണ്. അല്ലെങ്കില്‍ വരുമാനം അടിസ്ഥാനമാക്കിയുള്ള തിരിച്ചടവില്‍ തങ്ങള്‍ വരുത്തിയ പരിഹാരങ്ങള്‍ കാരണം ആശ്വാസത്തിന് അംഗീകാരം ലഭിച്ച വായ്പക്കാരാണ്. ബുധനാഴ്ച വൈറ്റ് ഹൗസ് ഇറക്കിയ പ്രസ്താവനയില്‍ ബൈഡന്‍ വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ക്കും വായ്പ എടുക്കുന്നവര്‍ക്കും വേണ്ടി തങ്ങള്‍ നടത്തിയ സുപ്രധാന പുരോഗതിയുടെ ഫലമാണ് ഈ പ്രഖ്യാപനം. അദ്ധ്യാപകര്‍, നഴ്സുമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മറ്റ് പൊതുസേവന തൊഴിലാളികള്‍ എന്നിവര്‍ക്ക് നിയമപ്രകാരം അര്‍ഹമായ പൊതു സേവന വായ്പ ഇളവ് ലഭിക്കുന്നു. വിദ്യാര്‍ത്ഥികളെയും കുടുംബങ്ങളെയും പ്രയോജനപ്പെടുത്തുന്നതിന് കോളജുകളെ ഉത്തരവാദിത്തപ്പെടുത്തുകയും ചെയ്യുന്നു. തങ്ങള്‍ ഇതുവരെ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും ചേര്‍ത്ത് 30 ദശലക്ഷത്തിലധികം അമേരിക്കക്കാരുടെ വിദ്യാര്‍ത്ഥി കടം റദ്ദാക്കുന്ന പദ്ധതികള്‍ താന്‍ നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

എന്റെ അഡ്മിനിസ്‌ട്രേഷന്റെ ആദ്യ ദിവസം മുതല്‍, ഉന്നത വിദ്യാഭ്യാസം ഇടത്തരക്കാര്‍ക്കും ഉറപ്പാക്കാന്‍ പോരാടുമെന്ന് താന്‍ വാഗ്ദാനം ചെയ്തിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ തങ്ങളെ തടയാന്‍ എത്ര തവണ ശ്രമിച്ചാലും വിദ്യാര്‍ത്ഥികളുടെ കടം റദ്ദാക്കാനുള്ള പ്രവര്‍ത്തനം താന്‍ ഒരിക്കലും അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam