എഡ്വേഡ്സ് എയർഫോഴ്സ് ബേസിൽ B-52 ബോംബർ വിമാനം തകർന്നുവീണു; മരിച്ച എട്ട് പേരുടെ പേരുകൾ പുറത്ത് വിട്ട് അധികൃതർ 

JUNE 17, 2026, 8:39 PM

കാലിഫോർണിയയിലെ എഡ്വേഡ്സ് എയർഫോഴ്സ് ബേസിൽ തിങ്കളാഴ്ച ഉണ്ടായ B-52 Stratofortress ബോംബർ വിമാനാപകടത്തിൽ മരിച്ച എട്ട് പേറീ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. ഇവരുടെ വിവരങ്ങൾ ബുധനാഴ്ച യു.എസ്. എയർഫോഴ്സ് അധികൃതർ പുറത്തുവിട്ടു. അപകടത്തിൽ സൈനിക ഉദ്യോഗസ്ഥരും സർക്കാർ സിവിലിയൻ ജീവനക്കാരും കരാർ ജീവനക്കാരും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പ്രധാന ശ്രദ്ധ ഇപ്പോൾ ബാധിത കുടുംബങ്ങളെയും ബേസിലെ ജീവനക്കാരെയും പിന്തുണയ്ക്കുന്നതിലുമാണെന്ന് അവർ വ്യക്തമാക്കി.

എഡ്വേഡ്സ് എയർഫോഴ്സ് ബേസ്, എയർഫോഴ്സ് പ്ലാന്റ് 42 എന്നിവയുടെ വക്താവ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം മരിച്ചവരുടെ പേരുകൾ ഇവയാണ് 

മരിച്ചവർ:

vachakam
vachakam
vachakam

ലെഫ്റ്റനന്റ് കേണൽ ഗബ്രിയേൽ എസ്ട്രെല്ല (Lt. Col. Gabriel Estrella), വയസ് 40 – വെപ്പൺസ് സിസ്റ്റം ഓഫീസർ

മേജർ അലക്സാണ്ടർ ഡേവിസ് (Maj. Alexander Davis), വയസ് 34 – വെപ്പൺസ് സിസ്റ്റം ഓഫീസർ

മേജർ റോബർട്ട് ഡീ (Maj. Robert Dee), വയസ് 40 – 419-ാം ടെസ്റ്റ് സ്ക്വാഡ്രൺ പൈലറ്റ്

vachakam
vachakam
vachakam

മേജർ ബ്രാഡ് ഹോവി (Maj. Brad Hovey), വയസ് 35 – 419-ാം ടെസ്റ്റ് സ്ക്വാഡ്രൺ പൈലറ്റ്

ജെറോമി സ്മിത്ത് (Jeromy Smith), വയസ് 32 – 419-ാം ഫ്ലൈറ്റ് ടെസ്റ്റ് സ്ക്വാഡ്രണിലെ ഫ്ലൈറ്റ് ടെസ്റ്റ് എഞ്ചിനീയർ

ക്രിസ്റ്റഫർ റിഷാർ (Christopher Rischar), വയസ് 41 – കരാർ ജീവനക്കാരൻ, ഫ്ലൈറ്റ് ടെസ്റ്റ് എഞ്ചിനീയർ

vachakam
vachakam
vachakam

ലെഫ്റ്റനന്റ് കേണൽ മൈൽസ് മിഡിൽട്ടൺ (റിട്ട.) (Lt. Col. Miles Middleton), വയസ് 50 – ബോയിംഗ് പൈലറ്റ്

കേണൽ ഗ്രിഗറി വാട്സൺ (Col. Gregory Watson), വയസ് 53 – ബോയിംഗ് വെപ്പൺസ് ഓഫീസറും യു.എസ്. എയർഫോഴ്സ് റിസർവ് ഓഫീസറും

തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ ഏകദേശം 11:20-ഓടെയാണ് അപകടം നടന്നത്. പരീക്ഷണ ദൗത്യത്തിനായി പറന്നുയർന്ന ഉടൻ തന്നെ ശീതയുദ്ധകാലത്ത് നിർമ്മിച്ച B-52 ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

യു.എസ്. എയർഫോഴ്സ് ഈ വിമാനത്തെ നിലവിലെ B-52 ഫ്ലീറ്റിന്റെ ആധുനികവത്കരണ പദ്ധതിയുടെ ഭാഗമായി പരീക്ഷിച്ചുവരികയായിരുന്നു. പുതിയ റഡാർ സംവിധാനം, അപ്ഡേറ്റുചെയ്ത അവിയോണിക്സ്, കൂടാതെ 2050-കളോളം പ്രവർത്തനം തുടരാൻ ലക്ഷ്യമിട്ടുള്ള റോള്സ്-റോയ്സ് എഞ്ചിനുകൾ എന്നിവയുടെ പരീക്ഷണമായിരുന്നു ദൗത്യം.

അപകടത്തെ തുടർന്ന് എഡ്വേഡ്സ് എയർഫോഴ്സ് ബേസിലെ ഫ്ലൈറ്റ് ടെസ്റ്റ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. അപകടകാരണം കണ്ടെത്തുന്നതിനായി പ്രധാനമായും വിമാനം ടേക്ക് ഓഫ് ചെയ്ത ഘട്ടം പരിശോധിക്കും. എഞ്ചിൻ തകരാർ അല്ലെങ്കിൽ നിയന്ത്രണ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നതും അന്വേഷണത്തിൽ ഉൾപ്പെടും.

പരിപാലന രേഖകളും വിശദമായി പരിശോധിക്കും. അപകടത്തിന് മുൻപ് വിമാനം സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും അതിനാൽ പറക്കൽ വൈകിപ്പിച്ചിരുന്നുവെന്നുമുള്ള വിവരം മരിച്ചവരിൽ ഒരാളുടെ കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.

അമേരിക്കൻ എയർഫോഴ്സ് അറിയിച്ചതനുസരിച്ച്, ഈ അപകടത്തിന്റെ പൂർണ്ണ അന്വേഷണം പൂർത്തിയാക്കാൻ ഏകദേശം ആറുമാസം വരെ സമയം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam