ട്രംബിനോട് ഏറ്റുമുട്ടാൻ കമലം...

JULY 25, 2024, 5:00 PM

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ദൈവം നേരിട്ടു വന്നു പറഞ്ഞാലല്ലാതെ ഗോദയിൽ നിന്നും പിന്മാറില്ലെന്നു പറഞ്ഞ വിദ്വാൻ ജോ ബൈഡൻ കടൽക്കിഴവനാകാതെ പത്തിമടക്കി. അതിനു തൊട്ടുപിന്നാലെ  ഡെമോക്രാറ്റിക് സ്ഥാനാർഥിക്കുപ്പായം തുന്നി കമല ഹാരിസ് തട്ടിൽക്കയറാൻ    തക്കംപാർത്തിരിക്കുന്നു. ഡെമോക്രാറ്റുകളുടെ കൺവൻഷനിലായിരിക്കും പ്രഖ്യപനം. രാജ്യത്തെ ഒന്നിപ്പിക്കാനായി പുതിയ തലമുറക്ക് നേതൃത്വം കൈമാറുകയാണെന്ന് പറഞ്ഞുള്ള ജോ ബൈഡന്റെ പിന്മാറ്റത്തിൽ ഒരു ദൈവീകതയുണ്ടെന്നാണ് കമലത്തിന്റെ കണ്ടെത്തൽ..! വീണ്ടും കോവിഡ് പിടിപെട്ടപ്പോഴായിരിക്കണം ബൈഡന് ഈ ഉൾവിളിയുണ്ടായതെന്നു തോന്നുന്നു. 

ബൈഡൻ പിന്മാറിയതോടെ കമല ഹാരിസിനെതിരെ രംഗത്തെത്തിയ വ്യത്യസ്ത സ്റ്റേറ്റുകളുടെ കുഞ്ഞാപ്പന്മാരായ ഗവർണമാരും ഡെമോക്രാറ്റിക് പാർട്ടി നേതാക്കളുമായ ജെബി പ്രിറ്റ്‌സ്‌കർ, ഗ്രെചൻ വിറ്റ്മർ ഉൾപ്പെടെയുള്ളവർ മലക്കം മറിഞ്ഞിരിക്കുന്നു. അതേ, അവർ കൂട്ടത്തോടെ കമലത്തിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. ജോ ബൈഡൻ അവസാനിപ്പിച്ച ഇടത്തുനിന്ന് പ്രചാരണം ഏറ്റെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഇപ്പോൾ കമല ഹാരിസിന് മുന്നിലുള്ളത്.

നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ വൈസ് പ്രസിഡന്റ് കമലത്തിന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിനെക്കാൾ മുൻതൂക്കം പ്രവചിച്ച് സർവേകൾ അപ്പോഴേക്കും വന്നുകഴിഞ്ഞു.   ട്രംപിനെക്കാൾ നേരിയ വിജയ സാധ്യത കമലയ്ക്കുണ്ടെന്നാണ് ഏറ്റവും പുതിയ സർവേകുട്ടന്മാർ തട്ടിമൂളിക്കുന്നത്.റോയിട്ടേഴ്‌സ്/ഇപ്‌സോസ് സർവേ പ്രകാരം കമലത്തിന് 44% വോട്ടുകളും ട്രംപിന് 42% വോട്ടുകളും ലഭിച്ചിരിക്കുന്നു. അതിനുമുമ്പ് നടത്തിയ സർവേയിൽ 44% വോട്ടോടെ ട്രംപും കമലഹാരിസും ഒപ്പത്തിനൊപ്പമായിരുന്നു.

vachakam
vachakam
vachakam

1964 ഭൂജാതയായ ഇന്ത്യൻ വംശജയാണ് കമല ദേവി ഹാരീസ് എന്ന കമലതിലകം. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയും, ആദ്യ കറുത്ത വർഗത്തിൽപെട്ടവളുമാണ് ഇവർ. ഡെമോക്രാറ്റിക് പാർട്ടിയിലെ അംഗം ആയ അവർ ഈ സ്ഥാനത്ത് എത്തുന്നതിനു മുൻപ് കാലിഫോർണിയ സംസ്ഥാനത്തിന്റെ അറ്റോർണി ജനറൽ ആയും, ആ സംസ്ഥാനത്തെ അമേരിക്കൻ സെനറ്റിൽ പ്രതിനിധീകരിക്കുകയും ചെയ്തവളാണ്. 2021 ജനുവരി 20ന് ജോ ബൈഡൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതോടെ അവർ അമേരിക്കയുടെ വൈസ് പ്രസിഡന്റ് ആയിമാറി. നിലവിലിരുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ആയിരുന്ന മൈക്ക് പെൻസിനെയും 2020 നവംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി ആണ് ജോ ബൈഡനും  കമല ഹാരിസും പ്രസിഡന്റും വൈസ് പ്രസിഡന്റും ആയതുതന്നെ. ഇവരുടെ പ്രചാരണം കൊഴുപ്പിക്കാൻ അമേരിക്കയിലെ അഭിഭാഷകനും കമലത്തിന്റെ ഭർത്താവുമായ ഡഗ് എമഹോഫും ദക്ഷിണേന്ത്യയിലെ തമിഴ്‌നാട്ടിലുള്ള ബന്ധുജനങ്ങളും പ്രചാരണത്തിനിറങ്ങുമെന്നും പ്രതീക്ഷിക്കാം.

എന്നാൽ ഈ വയസ്സാംകാലത്തും ചെവിക്ക് വെടിയേറ്റിട്ടും വീറോടെ വീമ്പിളക്കാനും വാതോരാതെ വാചകമടിക്കാനും കഴിയുന്ന ട്രംബിനെ എഴുതിതള്ളാനൊന്നും ആർക്കും കഴിയുമെന്നു തോന്നുന്നില്ല. പരമ്പരാഗതി അമേരിക്കക്കാർ പ്ലേ ബോയി സ്‌റ്റെയിലിലുള്ള ട്രംംപിന്റെ ജീവിത ശൈലി, ജീവിതത്തിൽ പകർത്താൻ വെമ്പുന്നവരാണ്. അതുകൊണ്ടുതന്നെ മത്സരം കടുക്കുമെന്നുഉറപ്പ്...!

ജോഷി ജോർജ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam