സ്മാർട്ട് ഫോൺ വിപണിയിൽ ഒരുപാട് ആരാധകരുള്ള കമ്പനിയാണ് ഷവോമി. ഷവോമിയുടെ എറ്റവും പുതിയ ഫോണായ ഷവോമി 15 സീരീസ് മാർച്ച് രണ്ടിന് ഇന്ത്യയിൽ പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോർട്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇതേ ഫോൺ ചൈനയിൽ പുറത്തിറങ്ങിയിരുന്നു. അഞ്ച് മാസത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യൻ വിപണിയിലേക്ക് ഷവോമി 15 സീരീസ് എത്തുന്നത്. ചൈനയിൽ ഇറങ്ങിയ അതേ ഫോണിന്റെ ഫീച്ചറുകൾ തന്നെ ഇന്ത്യയിലും ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഫോണിന്‍റെ രണ്ട്-ടോൺ ഡിസൈൻ കാണിക്കുന്ന റെൻഡറുകളും സ്പെസിഫിക്കേഷനുകളുമാണ് ഇന്‍റര്‍നെറ്റില്‍ ചോർന്നു. ഷവോമി 15 അൾട്ര സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ലൈക്ക ബ്രാൻഡഡ് ക്യാമറകളും ഇതിൽ ഉൾപ്പെടും.
ചോർന്ന റെൻഡറുകളിൽ ഷവോമി 15 അൾട്ര രണ്ട് നിറങ്ങളിൽ കാണപ്പെടുന്നു. കറുപ്പും വെളുപ്പും. പിൻ പാനലിൽ സ്ലീക്ക് ഗ്ലാസ് ഫിനിഷുണ്ട്, അതേസമയം ലെയ്‌കയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പതിപ്പിന് ഒരു കൂൾ വീഗൻ ലെതർ ബാക്ക് ലഭിക്കുന്നു. മൈക്രോ-കർവ്ഡ് അരികുകളുള്ള ഒരു ഫ്ലാറ്റ് സ്‌ക്രീനും ഫോണിൽ ഉണ്ടായിരിക്കുമെന്ന് തോന്നുന്നു, ഇത് പ്രീമിയം അനുഭവം നൽകുന്നു.
പ്രത്യേകതകൾ
ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ആയിരിക്കും ഷവോമി 15 അൾട്രയുടെ കരുത്ത്. ഇതിന് സാറ്റലൈറ്റ് കണക്റ്റിവിറ്റിയും 2കെ ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയും ഉണ്ടായിരിക്കും.
ഫോൺ കറുപ്പ്, വെള്ള, സിൽവർ നിറങ്ങളിൽ ലഭ്യമാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഷവോമി 15 അൾട്രയിൽ 50 എംപി 1/2.51-ഇഞ്ച് സോണി ഐഎംഎക്സ്858 സെൻസർ, 70എംഎം 3X ടെലിഫോട്ടോ ക്യാമറ, ടെലിഫോട്ടോ മാക്രോ ഫംഗ്‌ഷനെ പിന്തുണയ്ക്കുന്ന ഡ്യുവൽ ടെലിഫോട്ടോ ലെൻസുകൾ എന്നിവ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
1 ഇഞ്ച് എല്‍വൈറ്റി-900 സെൻസറുള്ള 50 എംപി പ്രധാന ക്യാമറ, 200 എംപി 4.3X പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, ലെയ്‌ക സമ്മിലക്‌സ് ലെൻസുള്ള 50 എംപി അൾട്രാ-വൈഡ് ക്യാമറ തുടങ്ങിയവയുടെ സാധ്യതയെക്കുറിച്ചും റിപ്പോർട്ടുകൾ ഉണ്ട്.
6,000 എംഎഎച്ച് ബാറ്ററിയാണ് ഷവോമി 15 അൾട്രയില്‍ പ്രതീക്ഷിക്കുന്നത്. ഇത് മുമ്പത്തെ 5,300mAhൽ നിന്നും കൂടുതലാണ്. കൂടാതെ 90 വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗും 50 വാട്സ് വയർലെസ് ചാർജിംഗും പിന്തുണയ്ക്കും. ഒപ്പം ഷവോമി 15 പ്രോ പോലെ 2കെ ക്വാഡ്-കർവ്ഡ് സ്‌ക്രീൻ ഇതിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ഉയർന്ന പ്രകടനമുള്ള ഗെയിമിംഗിനും മൾട്ടി ടാസ്‍കിംഗിനും ഈ ഫോൺ അനുയോജ്യമാകും. വലിയ സ്റ്റോറേജും ശക്തമായ പ്രൊസസറും ഉള്ളതിനാൽ വിപണിയിലെ ഐഫോണിന്‍റെയും സാംസങ്ങിന്‍റെയും മുൻനിര മോഡലുകളുമായി മത്സരിക്കാൻ ഈ ഫോണിന് കഴിയും.
ഷവോമി 15, ഷവോമി 15 അൾട്രാ എന്നീ രണ്ട് ഫോണുകളും 12 GB റാമും 256 GB സ്റ്റോറേജുമുള്ള അടിസ്ഥാന കോൺഫിഗറേഷനുമായി വരുമെന്നാണ് പ്രതീക്ഷ. എന്നാൽ ചൈനീസ് വേരിയന്റുകൾക്ക് 16 GB റാമിലേക്കും 1 TB സ്റ്റോറേജിലേക്കും അപ്ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനുകൾ ലഭ്യമാണ്. അതിനാൽ തന്നെ ഈ വേരിയൻറുകളും ഇന്ത്യയിൽ പുറത്തിറങ്ങുമെന്നും പ്രതീക്ഷയുണ്ട്.
അടിസ്ഥാന മോഡലായ ഷവോമി 15ന് വയർലെസ്സ്, വയർഡ് ചാർജിങ് സംവിധാനമുണ്ട്. വയർഡിൽ 90W ന്റെയും വയർലെസ്സിൽ 50W ന്റെയും ഫാസ്റ്റ് ചാർജിംഗാണ് നൽകിയിരിക്കുന്നത്. കൂടാതെ 5,500 mAh ബാറ്ററിയും നൽകിയിട്ടുണ്ട്. OLED ഡിസ്പ്ലേയും 1.5K റെസല്യൂഷനും അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഉണ്ടായികുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്