ഗ്രോക്ക്-3 ചാറ്റ്ബോട്ട് പുറത്തിറക്കിയതിന് പിന്നാലെ എക്സ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക് കുത്തനെ കൂട്ടി. പഴയ സബ്‌സ്‌ക്രിപ്‌ഷൻ വിലയുടെ ഇരട്ടി ഇനി ഉപഭോക്താക്കൾക്ക് നൽകേണ്ടിവരും. വില വർദ്ധനവ് ഏറ്റവും ഉയർന്ന സബ്‌സ്‌ക്രിപ്‌ഷൻ ടയറിനെ മാത്രമേ ബാധിക്കുകയുള്ളൂ.
ബേസിക്, പ്രീമിയം ടയറുകൾ നിലവിൽ ഒരേ വിലയിൽ ലഭ്യമാണ്. അതിനൊപ്പം പ്ലാറ്റ്‌ഫോം മറ്റൊരു സൂപ്പർ ഗ്രോക്ക് സബ്‌സ്‌ക്രിപ്‌ഷനും പ്രഖ്യാപിച്ചു.
ടെക്ക്രഞ്ച് റിപ്പോർട്ട് അനുസരിച്ച്, പ്രീമിയം+ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന്റെ വില യുഎസിൽ പ്രതിമാസം ഏകദേശം $50 (ഏകദേശം 4,350 രൂപ) ആയി എക്സ് വർദ്ധിപ്പിച്ചു. ഇത് മുമ്പത്തെ $22 (ഏകദേശം 1,900 രൂപ) ൽ നിന്ന് ഇരട്ടിയാണ്. വാർഷിക വിലയും $350 (ഏകദേശം 30,400 രൂപ) ആയി വർദ്ധിപ്പിച്ചതായി പറയപ്പെടുന്നു.
ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐ എന്ന വിശേഷണത്തോടെയാണ് ഗ്രോക്ക്-3 മോഡല്‍ മസ്ക്ക് പുറത്തിറക്കിയിരിക്കുന്നത്. ഓപ്പണ്‍ എഐയുടെ ചാറ്റ്‌ജിപിടി, ചൈനയുടെ ഡീപ്സീക്ക് എന്നീ ചാറ്റ്ബോട്ടുകളെ മറികടക്കുന്ന പ്രകടന മികവ് ഗ്രോക്കിന്‍റെ ഏറ്റവും പുതിയ പതിപ്പിനുണ്ട് എന്നാണ് മസ്കിന്‍റെ അവകാശവാദം.
മാത്ത്, സയന്‍സ്, കോഡിംഗ് ബെഞ്ച്‌മാര്‍ക്ക് എന്നീ മേഖലകളില്‍ ഗ്രോക്ക്-3, ആല്‍ഫബറ്റിന്‍റെ ജെമിനി, ഡീപ്‌സീക്കിന്‍റെ വി3, ഓപ്പണ്‍ എഐയുടെ ജിപിടി-4o എന്നിവയെ പിന്നിലാക്കുന്നു എന്ന് ഗ്രോക്ക്-3 അവതരിപ്പിച്ചുകൊണ്ട് എക്സ്എഐ ലൈവ് സ്ട്രീമില്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്