ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി വാട്ട്‌സ്ആപ്പ് എത്തിയിരിക്കുന്നു. ഇപ്പോൾ നിങ്ങൾക്ക് എല്ലായ്‌പ്പോഴും പോക്കറ്റിൽ നിന്ന് ഫോൺ പുറത്തെടുക്കാതെ തന്നെ ആപ്പിൾ വാച്ചിൽ നിന്ന് നേരിട്ട് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയയ്ക്കാം. വാബീറ്റഇൻഫോ എന്ന ട്രാക്കർ പ്രകാരം, ആപ്പിൾ വാച്ചിനായി വാട്ട്‌സ്ആപ്പ് ഒരു കമ്പാനിയൻ ആപ്പ് പരീക്ഷിക്കുന്നുണ്ട്.
ഉപയോക്താക്കൾക്ക് അവരുടെ കൈത്തണ്ടയിൽ നിന്ന് നേരിട്ട് ചാറ്റുകളുമായി സംവദിക്കാൻ അനുവദിക്കുന്ന തരത്തിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആപ്പിളിന്റെ ടെസ്റ്റ്ഫ്ലൈറ്റ് പ്രോഗ്രാം വഴി iOS ബീറ്റ ടെസ്റ്റർമാർക്ക് നിലവിൽ ആപ്പ് ലഭ്യമാണ്. വെയറബിൾ മെസ്സേജിംഗിൽ ഇത് ഒരു പ്രധാന ചുവടുവയ്പ്പാണ്.
ഈ ആപ്പ് ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് അവരുടെ വാട്‍സാപ്പ് ചാറ്റ് ലിസ്റ്റിലെ സന്ദേശങ്ങളും മീഡിയയും കാണാനും അറിയിപ്പിനായി കാത്തിരിക്കാതെ തന്നെ പുതിയ സന്ദേശങ്ങൾ അയയ്ക്കാനും മെസേജുകൾക്ക് ഇമോജികൾ ഉപയോഗിച്ച് പ്രതികരണങ്ങൾ അയയ്ക്കാനും അനുവദിക്കുന്നു.
ആൻഡ്രോയിഡ് സ്‍മാർട്ട് വാച്ച് ഉപയോക്താക്കൾക്ക് കോളുകൾ കൈകാര്യം ചെയ്യാനും സന്ദേശങ്ങൾ വായിക്കാനും മറുപടി നൽകാനും വോയ്‌സ് നോട്ടുകൾ കേൾക്കാനും ഇതിനകം തന്നെ അനുവദിക്കുന്ന വിയർ ഓഎസ് (Wear OS) നുള്ള വാട്‍സ്ആപ്പിന്‍റെ മുൻ പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ ആപ്പ് നിർമ്മിച്ചിരിക്കുന്നത്.
ആപ്പിൾ വാച്ചുമായുള്ള വാട്‍സാപ്പിന്‍റെ ഈ സംയോജനം പൂർണ്ണമായും ഓട്ടോമേറ്റഡ് ആയിരിക്കും. അതായത് ഉപയോക്താക്കൾ അവരുടെ വാച്ചിലെ സന്ദേശങ്ങൾ ആക്‌സസ് ചെയ്യുന്നതിന് ക്യുആർ കോഡ് സ്‍കാൻ ചെയ്യേണ്ടതില്ല. ആപ്പിൾ വാച്ച് ഐഫോണുമായി ജോടിയാക്കുന്നിടത്തോളം ആപ്പ് ഓട്ടോമാറ്റിക്കായി കണക്റ്റ് ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
