ഓപ്പണ്‍ എഐ അടച്ചിടുന്നു? അസാധാരണ നീക്കവുമായി സാം ആള്‍ട്ട്മാന്‍ 

JUNE 30, 2025, 10:18 PM

അടുത്ത ആഴ്ച അസാധാരണമായ ഒരു ഷട്ട്ഡൗൺ നടപ്പിലാക്കാൻ ഓപ്പൺഎഐ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. കമ്പനിയുമായി പരിചയമുള്ള ആളുകളെ ഉദ്ധരിച്ച് അമേരിക്കൻ മാസികയായ വയേഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മാസങ്ങളായി കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാർക്ക് ആഴ്ചയിൽ 80 മണിക്കൂർ വിശ്രമം  സമയം നൽകുന്നതിനാണ് ഈ ഷട്ട്ഡൗൺ എന്ന് റിപ്പോർട്ടിൽ പറയുന്നു. 

ഓപ്പണ്‍ എഐ ജീവനക്കാരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ മെറ്റയുടെ ഭാഗത്തുനിന്നുള്ള 100 മില്യണ്‍ ഡോളര്‍ റിക്രൂട്ട്‌മെന്റ് ഓഫറുകള്‍ക്കിടയിലാണ് അസാധാരണ നീക്കമെന്നതും ശ്രദ്ധേയമാണ്. മെറ്റയുടെ ഭീഷണി ഉണ്ടായിരുന്നിട്ടും മികച്ച പ്രതിഭകളെ നിലനിർത്താൻ ഓപ്പൺഎഐ നിലവിൽ വലിയ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

ചാറ്റ്ജിപിടിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ എഐ കഠിനമായ ജോലി ഷെഡ്യൂളുകളാണ് പിന്തുടരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ്) വികസിപ്പിക്കാനുള്ള ഓട്ടത്തില്‍ എഐ ഭീമന്റെ ജീവനക്കാര്‍ ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട്. 

vachakam
vachakam
vachakam

ഈ സാഹചര്യത്തിലാണ് അസാധാരണ അടച്ചിടല്‍. ഈ സമയത്ത് എക്സിക്യൂട്ടീവുകള്‍ മാത്രമായിരിക്കും ജോലി ചെയ്യുന്നതെന്ന് വയേഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അടച്ചിടല്‍ കാലയളവില്‍ ഓപ്പണ്‍എഐ ജീവനക്കാരെ മെറ്റ പ്രലോഭിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ചീഫ് റിസര്‍ച്ച് ഓഫീസര്‍ മാര്‍ക്ക് ചെന്‍ മെമ്മോയിലൂടെ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam