സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ഇന്ത്യയിലെ ഉപയോക്താക്കൾക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ വില കുറച്ചു. പ്രതിമാസ, വാർഷിക ഫീസ് 48 ശതമാനം വരെ കുറച്ചതായി കമ്പനി അറിയിച്ചു. മൊബൈൽ ഉപയോക്താക്കൾക്കുള്ള പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകളുടെ നിരക്കിലാണ് ഏറ്റവും കുറവ് ഉള്ളത്.
പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകൾക്ക് ഇപ്പോൾ പ്രതിമാസം 470 രൂപയാണ്. നേരത്തെ ഇത് 900 രൂപയായിരുന്നു. വെബ് ഉപയോക്താക്കൾക്കുള്ള പ്രതിമാസ പ്രീമിയം ഫീസ് ഇപ്പോൾ 427 രൂപയാണ്. എക്‌സിന്റെ സബ്‌സ്‌ക്രിപ്‌ഷനുകളുടെ വിലയിലെ ക്രമീകരണം ശ്രദ്ധേയമാണ്. പ്രത്യേകിച്ച് മൊബൈൽ, വെബ് പ്ലാറ്റ്‌ഫോമുകൾ തമ്മിലുള്ള കമ്മീഷൻ വ്യത്യാസങ്ങൾ കണക്കിലെടുക്കുമ്പോൾ, മൊബൈൽ ഉപയോക്താക്കളിൽ നിന്ന് അൽപ്പം ഉയർന്ന നിരക്കുകളാണ് ഈടാക്കുന്നത്.
ബേസിക് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിലും വിലക്കുറവ് വരുത്തി. ഈ വിഭാഗത്തിലെ പ്രതിമാസ ചാർജുകൾ ഇപ്പോൾ 243.75 രൂപയിൽ നിന്ന് 170 രൂപയായി കുറഞ്ഞു. ബേസിക് ഉപയോക്താക്കൾക്കുള്ള വാർഷിക ബില്ലിംഗും കുറഞ്ഞു. മുമ്പ് 2,590 രൂപ ആയിരുന്നത് ഇപ്പോൾ 1,700 രൂപ ആയി.
ബേസിക് അക്കൗണ്ട് ഉടമകൾക്ക് പോസ്റ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍, ദൈർഘ്യമേറിയ കണ്ടന്‍റുകൾ ചേര്‍ക്കാനുള്ള അവസരം, ബാക്ക്‌ഗ്രൗണ്ട് വീഡിയോകൾ പ്ലേ ചെയ്യൽ, മീഡിയ ഫയലുകള്‍ ഡൗൺലോഡ് ചെയ്യൽ തുടങ്ങിയ സവിശേഷതകള്‍ ലഭിക്കുന്നു.
എങ്കിലും ഈ അക്കൗണ്ടുകളിൽ പ്രീമിയം വെരിഫിക്കേഷൻ ചെക്ക്‌മാര്‍ക്ക് ഇല്ല. വെബിലെ പ്രതിമാസ ഫീസ് 3,470 രൂപയിൽ നിന്നും 26 ശതമാനം കുറഞ്ഞ് 2,570 രൂപയായി. മൊബൈൽ ഉപയോക്താക്കൾക്കും വലിയ ഇളവിന്‍റെ പ്രയോജനം ലഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്