ന്യൂയോര്‍ക്ക്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഇന്ന് ലോകത്തെ മുഴുവൻ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് എഐയുടെ ഭാവിയെ കുറിച്ച് ഒരു വലിയ പ്രസ്താവന നടത്തിയിരിക്കുന്നു. അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
2022-ൽ ഓപ്പൺഎഐ ചാറ്റ്ജിപിടി ആരംഭിച്ചതിന് ശേഷം എഐ നമ്മുടെ ചിന്താ പ്രക്രിയകളെയും പ്രവർത്തന രീതികളെയും വലിയ രീതിയിൽ മാറ്റിയിട്ടുണ്ടെന്നും മിക്ക ജോലികളിലും എഐ മനുഷ്യന് പകരമാകും എന്നുമാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെക്കുറിച്ച് ബിൽ ഗേറ്റ്സിന്‍റെ പ്രവചനം. എന്നാൽ മനുഷ്യ വൈദഗ്ദ്ധ്യം അനിവാര്യമായി തുടരുന്ന ചില മേഖലകൾ അപ്പോഴും മാറ്റമില്ലാതെ തുടരുമെന്നും അദേഹം കൂട്ടിച്ചേർക്കുന്നു.
എഐ കാരണം ആദ്യം അപ്രത്യക്ഷമാകുന്നവയിൽ ഒരെണ്ണം കോഡിംഗ് ജോലികൾ ആയിരിക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. എങ്കിലും മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടിൽ മനുഷ്യർ ഇപ്പോഴും പല ജോലികളിലും നിർണായക പങ്ക് വഹിക്കുമെന്നും ഗേറ്റ്സ് വ്യക്തമാക്കുന്നു.
ബിൽ ഗേറ്റ്സിന്റെ അഭിപ്രായത്തിൽ എഐക്ക് ജീവശാസ്ത്രജ്ഞർക്ക് പൂർണ്ണമായും പകരമാകാൻ കഴിയില്ല. രോഗനിർണ്ണയം പോലുള്ള ജോലികളിൽ എഐക്ക് സഹായിക്കാൻ കഴിയുമെങ്കിലും ഡിഎൻഎ വിശകലനത്തിന് മനുഷ്യന്‍റെ ഉൾക്കാഴ്ച തന്നെ വേണ്ടിവരും എന്ന് ബിൽ ഗേറ്റ്സ് പറയുന്നു. അതുപോലെ ഊർജ്ജ മേഖലയിലെ വിദഗ്ധരെ മാറ്റിസ്ഥാപിക്കാനും എഐക്ക് കഴിയില്ലെന്നും അദേഹം പറയുന്നു. കാരണം ഈ മേഖല ഇപ്പോഴും വളരെ സങ്കീർണ്ണമാണെന്നും പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്യാൻ കഴിയില്ലെന്നും ബിൽ ഗേറ്റ്സ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്