ഐഫോണുകള്‍ക്ക് പുറമേ എയർപോഡുകളുടെ നിർമ്മാണവും ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി അമേരിക്കൻ ടെക്നോളജി കമ്ബനിയായ ആപ്പിള്‍.
ഇന്ത്യയില്‍ സാന്നിദ്ധ്യം വർദ്ധിപ്പിക്കാനുള്ള കമ്ബനിയുടെ ഭാഗമായാണ് വിപണിയില്‍ ഹിറ്റായ എയർപോഡുകളും രാജ്യത്ത് നിർമ്മിക്കാനുള്ള തീരുമാനവുമായി ആപ്പിള്‍ രംഗത്തിറങ്ങുന്നത്.
ഏപ്രില്‍ ആദ്യം മുതല്‍ ഇന്ത്യയില്‍ ടിഡബ്ല്യുഎസ് എയർപോഡുകള്‍ എന്നിവയുടെ ഉത്പാദനം ആരംഭിക്കാൻ ആപ്പിളിന് പദ്ധതിയുണ്ട്.
ചൈനയിലേക്കും വിയറ്റ്നാമിലേക്കും കയറ്റുമതി ചെയ്യുന്ന എയർപോഡുകള്‍ക്കായി വയർലെസ് ചാർജിങ് കേസുകളുടെ ഭാഗങ്ങള്‍ ഇത് ഇതിനകം നിർമ്മിക്കുന്നുണ്ട്.
ഐഫോണിന് ശേഷം ഇന്ത്യയില്‍ നിർമ്മിക്കുന്ന രണ്ടാമത്തെ ഉല്‍പ്പന്ന വിഭാഗമായിരിക്കും എയർപോഡുകള്‍. ഭാവിയില്‍ ഇന്ത്യയില്‍ ലാപ്ടോപ്പുകളും ഡെസ്‌ക്ടോപ്പുകളും നിർമ്മിക്കുന്നത് പരിഗണിക്കാൻ സർക്കാർ ആപ്പിളിനോട് ആവശ്യപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.
ആപ്പിളിന്റെ പ്രധാന സപ്ലൈർമാരില്‍ ഒന്നായ ഫോക്സോണ്‍ ഹൈദരാബാദിലെ പുതിയ ഫാക്ടറിയിലാണ് എയർപോഡുകള്‍ നിർമ്മിക്കുകയെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്