ഫോള്‍ഡബിള്‍ ഐഫോണ്‍; പുതിയ മോഡലിന്റെ ഡിസൈനും വിലയും ലീക്കായി

SEPTEMBER 23, 2025, 3:48 AM

ആപ്പിളിന്റെ ആദ്യത്തെ  ഫോള്‍ഡബിള്‍ ഐഫോണ്‍ അടുത്ത വർഷം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോൺ 18 നൊപ്പം  ഫോള്‍ഡബിള്‍  ഐഫോണും എത്തും. അള്‍ട്രാ തിന്‍ ഐഫോണ്‍ എയറിനോട് സാദൃശ്യമുള്ളതായിരിക്കും ഫോള്‍ഡബിളും എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് ഐഫോൺ എയറുകൾ ഒരുമിച്ച് ചേർത്തതുപോലെയായിരിക്കും ഫോൾഡബിൾ ഐഫോണിന്റെ രൂപകൽപ്പനയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷമാണ് ആപ്പിൾ ആദ്യമായി ഐഫോൺ എയർ അവതരിപ്പിച്ചത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോൺ എന്ന ബഹുമതിയോടെയാണ് ഐഫോൺ എയർ എത്തിയത്. ഇതിന് 5.6 മില്ലീമീറ്റർ കനമുണ്ട്. ടൈറ്റാനിയം ഫ്രെയിമുള്ള ഐഫോണുകളുടെ ഏക മോഡൽ കൂടിയാണിത്.

ഇതേ ഡിസൈനിലായിരിക്കും അടുത്ത വര്‍ഷം ഫോള്‍ഡബിള്‍ ഐഫോണും എത്തുക എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് ഐഫോണ്‍ എയറിന്റെ കനത്തില്‍ 11.2 എംഎം ല്‍ എത്തുന്ന ഫോള്‍ഡബിള്‍ ഐഫോണ്‍ സാംസങ് Z ഫോള്‍ഡ് 7 നേക്കാളും ഭാരം കൂടുതലുണ്ടാകും. 

vachakam
vachakam
vachakam

8.9 എംഎം ആണ് സാംസങ് മോഡലിന്റെ കനം. അതേസമയം, ഇതിനേക്കാള്‍ കുറഞ്ഞ കനത്തിലായിരിക്കും ഫോള്‍ഡബിള്‍ ഐഫോണ്‍ എത്തുക എന്നും സൂചനയുണ്ട്. സാംസങ്ങിന്റെ ഇസെഡ് ഫോള്‍ഡ് 7 നായിരിക്കും ഫോള്‍ഡിബിള്‍ വെല്ലുവിളി ഉയര്‍ത്തുക.

ഫോള്‍ഡബിള്‍ ഐഫോണിന്റെ വിലയിലും വലിയ വ്യത്യാസമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസില്‍ 2000 ഡോളറിന് അടുത്തായിരിക്കും പുതിയ ഡിവൈസിന്റെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏകേദശം 1,76,000 രൂപയോളം വരുമിത്. ഇന്ത്യയില്‍ വില ഇതിലും കൂടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam