ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇംഗ്ലണ്ടിലെ ഓവൽ സ്‌റ്റേഡിയത്തിൽ

JULY 25, 2026, 8:57 AM

2027ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓവൽ സ്റ്റേഡിയം വേദിയാകും. 2027 ജൂൺ 9 മുതൽ 13 വരെയാണ് കിരീടപ്പോരാട്ടം നടക്കുക. അടുത്ത മൂന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഇംഗ്ലണ്ട് കഴിഞ്ഞ വർഷം സ്വന്തമാക്കിയിരുന്നു.

ഓരോ ഫൈനലിന്റെയും വേദി തിരഞ്ഞെടുക്കാനുള്ള ചുമതല ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിനാണ്. ഇതുവരെ നടന്ന മൂന്ന് ഡബ്ല്യു.ടി.സി ഫൈനലുകളും ഇംഗ്ലണ്ടിലാണ് നടന്നത്. ഓവൽ രണ്ടാം തവണയാണ് ടെസ്റ്റ് ലോകകപ്പ് ഫൈനലിന് വേദിയാകുന്നത്. 2023ൽ ഇതേ വേദിയിൽ നടന്ന ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്‌ട്രേലിയ കിരീടം നേടിയിരുന്നു.

2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള പോരാട്ടം ആവേശകരമായി തുടരുകയാണ്. കളിച്ച എട്ട് ടെസ്റ്റുകളിൽ ഏഴിലും വിജയിച്ച ഓസ്‌ട്രേലിയ 87.50 പോയിന്റ് ശതമാനവുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും ന്യൂസീലൻഡും ബംഗ്ലാദേശും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുമാണ്.

vachakam
vachakam
vachakam

ഒൻപത് ടെസ്റ്റുകളിൽ നാല് വിജയങ്ങളുമായി 48.15 പോയിന്റ് ശതമാനം നേടിയ ഇന്ത്യ നിലവിൽ അഞ്ചാം സ്ഥാനത്താണ്. ശേഷിക്കുന്ന മത്സരങ്ങളിലെ പ്രകടനമായിരിക്കും ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾ നിർണയിക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam