വെംബ്ലിയിൽ നടന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അൽബേനിയയ്‌ക്കെതിരെ 2-0 വിജയത്തോടെ ഇംഗ്ലണ്ട് മാനേജരായി തോമസ് ടൂഷൽ അരങ്ങേറ്റം കുറിച്ചു.
ആഴ്‌സണൽ യുവതാരം മൈൽസ് ലൂയിസ് കെല്ലി ഇംഗ്ലണ്ടിന്റെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റ ഗോൾ സ്‌കോറർ എന്ന ചരിത്രം സൃഷ്ടിച്ചു. 18 വർഷവും 176 ദിവസവും മാത്രാണ് താരത്തിന്റെ പ്രായം.
77-ാം മിനിറ്റിൽ തന്റെ 70-ാം അന്താരാഷ്ട്ര ഗോളിലൂടെ ക്യാപ്ടൻ ഹാരി കെയ്ൻ വിജയം ഉറപ്പിക്കുകയും ചെയ്തു. ലൂയിസ് സ്‌കെല്ലിക്ക് പുറമെ ഡാൻ ബേണും ഇംഗ്ലണ്ടിനായി അരങ്ങേറ്റം നടത്തി.
ലൂയിസ് സ്‌കെല്ലി നേടിയ ആദ്യ ഗോൾ ജൂഡ് ബെല്ലിംഗ്ഹാം ആയിരുന്നു ഒരുക്കിയത്. ഡെക്ലാൻ റൈസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു കെയ്‌നിന്റെ ഗോൾ. ഇനി തിങ്കളാഴ്ച ഇംഗ്ലണ്ട് ലാത്വിയയെ നേരിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്