ഐപിഎല്‍ താര ലേലത്തിന്റെ ആദ്യ ദിനം പിന്നിടുമ്പോള്‍ 467.95 കോടി രൂപയാണ് ഫ്രാഞ്ചൈസികള്‍ 72 താരങ്ങള്‍ക്കായി വാരിയെറിഞ്ഞത്. ഇതിനിടയിൽ ജമ്മു കശ്മീരില്‍ നിന്നൊരു താരത്തിന് വേണ്ടിയും ലേലത്തില്‍ ശക്തമായ പോരുയര്‍ന്നു.
ജമ്മു കശ്മീര്‍ സ്പീഡ്സ്റ്റാര്‍ റാസിഖ് സലാം. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് റാസിഖിനെ സ്വന്തമാക്കിയത്. താര ലേലത്തിന്റെ ആദ്യ ദിനം അണ്‍ക്യാപ്പ്ഡ് താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കിയ കളിക്കാരനാണ് റാസിഖ്.
30 ലക്ഷം രൂപയായിരുന്നു അൺക്യാപ്പ്ഡ് താരം റാസിഖിൻ്റെ അടിസ്ഥാന വില. ആർസിബിയും സൺറൈസേഴ്സ് ഹൈദരാബാദുമാണ് റാസിഖിനെ ആദ്യം ലേലത്തിൽ പിടിച്ചത്.
പിന്നീട് ഡൽഹി ക്യാപിറ്റൽസ് റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിച്ചു. എന്നാൽ, റാസിഖിൻ്റെ വില ആറു കോടിയിലെത്തിയപ്പോൾ ഡൽഹി ക്യാപിറ്റൽസ് പിൻവാങ്ങി.
2019ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ കളിച്ചായിരുന്നു റാസിഖിന്റെ ഐപിഎല്ലിലെ അരങ്ങേറ്റം. മുംബൈക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം ഇവിടെ റാസിഖ് തന്റെ പേരില്‍ ചേര്‍ത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്