ബോർഡർ ഗവാസ്‌കർ ട്രോഫി ക്രിക്കറ്റ് പരമ്പര ഓസ്‌ട്രേലിയയിലെ പെർത്തിൽ പുരോഗമിക്കുകയാണ്. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലി നിരവധി റെക്കോർഡുകൾക്ക് ഉടമയായി. പെർത്ത് ടെസ്റ്റിലാണ് കോലി തൻ്റെ 30-ാം സെഞ്ച്വറി നേടിയത്.
ഞായറാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ സെഞ്ചുറിയോടെ വിരാട് കോഹ്‌ലി, ഓസ്‌ട്രേലിയൻ ഇതിഹാസം ഡൊണാൾഡ് ബ്രാഡ്മാനെ മറികടന്ന് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന കളിക്കാരനായി. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
49 ടെസ്റ്റ് സെഞ്ചുറികളാണ് സച്ചിൻ്റെ പേരിലുള്ളത്. 2013ൽ സച്ചിൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ 30 സെഞ്ചുറികൾ തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി. പട്ടികയില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയാണ് ഒന്നാമത്. 36 സെഞ്ചുറിയോടെ രാഹുല്‍ ദ്രാവിഡും 34 സെഞ്ചുറിയോടെ സുനില്‍ ഗാവസ്‌കറും കോലിക്ക് മുമ്പിലായി ഉണ്ട്.
അതിനിടെ പെര്‍ത്തിലെ സെഞ്ചുറി നേട്ടത്തില്‍ ഒരു റെക്കോര്‍ഡില്‍ സച്ചിനെ മറികടക്കാന്‍ വിരാട് കോലിക്കായി. ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് വിരാട് കോലി സച്ചിനെ മറികടന്ന് സ്വന്തം പേരിലാക്കിയത്. ഞായറാഴ്ചത്തെ നൂറോടെ ഓസ്ട്രേലിയന്‍ മണ്ണില്‍ വിരാട് കോലി സ്വന്തമാക്കിയ സെഞ്ചുറികളുടെ എണ്ണം ഏഴായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്