തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലെ കയ്യാങ്കളിയിൽ പ്രിൻസിപ്പലിന് മർദനമേറ്റതായി റിപ്പോർട്ട്. ഇൻസ്റ്റഗ്രാമിലെ കമന്റിനെ ചൊല്ലിയായിരുന്നു സംഘർഷം ഉണ്ടായത്.
വിദ്യാർത്ഥികളുടെ കയ്യാങ്കളി തടയനായി ചെന്ന പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കസേര ഉപയോഗിച്ച് മർദ്ദിച്ചെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. തലയ്ക്കും മൂക്കിനും പരിക്കേറ്റ പ്രിൻസിപ്പൽ പ്രിയയെ ഉടൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടാം വർഷ വിദ്യാർത്ഥിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഒന്നാം വർഷ വിദ്യാർത്ഥി കമന്റിട്ടതിനെ തുടർന്നാണ് തർക്കമുണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇത്തരം സംഭവങ്ങൾ പതിവായി ഉണ്ടാകുന്നത് കാരണം രക്ഷിതാക്കളുടെയും കുട്ടികളുടെയും യോഗം ഇന്ന് സ്കൂളിൽ വിളിച്ചിരുന്നു. ഈ യോഗത്തിനിടയിലാണ് വീണ്ടും വിദ്യാർത്ഥികൾ അക്രമാസക്തരായത്. തുടർന്ന് വിദ്യാർത്ഥികളെ ശാന്തമാക്കാൻ സ്കൂൾ പ്രിൻസിപ്പൽ പ്രിയ ഇവർക്കിടയിലേക്ക് ചെന്നു. സംഘർഷത്തിനിടെ പ്രിയ നിലത്ത് വീഴുകയും നെറ്റിയിൽ പരിക്കേൽക്കുകയുമായിരുന്നു. നിലവിൽ കാട്ടാക്കട പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്