തന്റെ മനസ്സും ആത്മാവുമാണ് ഐപിഎൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്ന് വിരാട് കോഹ്‌ലി. പഞ്ചാബ് കിംഗ്‌സിനെ ആറ് റൺസിന് പരാജയപ്പെടുത്തി ഐപിഎൽ 18-ാം സീസൺ വിജയിച്ച് ചരിത്രത്തിലാദ്യമായി കിരീടം നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു കോഹ്‌ലി.
ഐപിഎല്ലിലെ തന്റെ അവസാന ദിവസം വരെ ആർസിബിക്ക് വേണ്ടി കളിക്കുമെന്നും വിരാട് പറഞ്ഞു. "എന്റെ ഹൃദയം ബെംഗളൂരുവാണ്. എന്റെ ആത്മാവ് ബെംഗളൂരുവാണ്... ഈ ടീമിനായി ഞാൻ ഐപിഎല്ലിലെ എന്റെ അവസാന മത്സരം കളിക്കും. ഈ കിരീട നേട്ടത്തിന് എന്റെ സഹതാരങ്ങളും ആരാധകരും ഒരുപോലെ അർഹരാണ്," കോഹ്‌ലി പറഞ്ഞു.
നീണ്ട 18 വർഷങ്ങളായി കിരീടത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. എൻ്റെ യൗവനവും, കരിയറിൻ്റെ മുഖ്യപങ്കും, അനുഭവസമ്പത്തുമെല്ലാം ആർസിബിക്കാണ് നൽകിയത്. ഓരോ സീസണിലും കിരീടനേട്ടത്തിനായി കഴിവിൻ്റെ പരമാവധി ശ്രമിച്ചിരുന്നു," വിരാട് കോഹ്‌ലി മത്സര ശേഷം പറഞ്ഞു.
പഞ്ചാബ് കിംഗ്സിനെതിരെ ആറ് റണ്‍സിനായിരുന്നു ഫൈനലിലെ ബെംഗളൂരുവിന്റെ വിജയം. ആർസിബി ഉയർത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ശ്രേയസിനും കൂട്ടർക്കും നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 184 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് ബെംഗളൂരു ആദ്യം നേടിയത്. 35 പന്തില്‍ 43 റണ്‍സെടുത്ത കോഹ്ലിയാണ് അവരുടെ ടോപ് സ്കോറർ. 30 പന്തില്‍ 61 റണ്‍സെടുത്ത ശശാങ്ക് സിംഗാണ് പഞ്ചാബിന്റെ ടോപ് സ്കോറർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്