മുംബൈ ഇന്ത്യൻസ് ബംഗ്‌ളൂരു മത്സരത്തിൽ ടോസിൽ മാച്ച് റഫറി കൃത്രിമം കാട്ടിയെന്ന ആരോപണം

APRIL 14, 2024, 2:41 PM

ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരു മത്സരത്തിൽ ടോസ് സമയത്ത് മാച്ച് റഫറി കൃത്രിമം കാട്ടിയെന്ന ആരോപണവുമായി ഒരു വിഭാഗം ആരാധകർ.

ഹാർദ്ദിക് പാണ്ഡ്യ ടോസ് ചെയ്ത കോയിൻ കൈയിലെടുത്തശേഷം മാച്ച് റഫറിയായ മുൻ ഇന്ത്യൻ താരം ശ്രീനാഥ് നാണയം തിരിച്ചുവെന്നും അങ്ങനെയാണ് മുംബൈ ടോസ് ജയിച്ചതെന്നും ആരോപിച്ച് ഒരുവിഭാഗം ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ ആരോപണവുമായി എത്തിയത്. ഇതിന്റെ തെളിവായി അവർ ഹാർദ്ദിക് ടോസ് ചെയ്ത നാണയം ശ്രീനാഥ് കൈയിലെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.

എന്നാൽ ഉടൻ തന്നെ മറുപടിയുമായി എത്തിയ മുംബൈ ഇന്ത്യൻസ് ആരാധകർ മറ്റൊരു ആംഗിളിൽ നിന്നുള്ള ദൃശ്യങ്ങൾ കൊണ്ട് ആരോപണത്തെ ഖണ്ഡിച്ചു. ടോസ് ചെയ്തശേഷം ശ്രീനാഥ് നാണയം കൈയിലെടുക്കുന്നതിന്റെ കൂടുതൽ വ്യക്തമായ ദൃശ്യങ്ങൾ പുറത്തുവിട്ടാണ് മുംബൈ ആരോധകർ ആരോപണത്തെ പ്രതിരോധിച്ചത്. ഇതിൽ നാണയം കൈയിലെടുക്കുമ്പോൾ തിരിക്കുന്നില്ല എന്ന് വ്യക്തമാണ്. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങളിൽ ടോസ് നിർണായകമാണ്.

vachakam
vachakam
vachakam

രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ബാറ്റിംഗ് കൂടുതൽ അനായാസമാകുമെന്നതിനാൽ മുംബൈയിൽ ടോസ് നേടുന്ന ടീം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയാണ് പതിവ്. ആർസിബിക്കെതിരായ മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യയും ഫീൽഡിംഗ് തെരഞ്ഞെടുക്കുകയാണ് ചെയ്തത്.

ആദ്യം ബാറ്റ് ചെയ്ത ആർസിബി ക്യാപ്ടൻ ഫാഫ് ഡൂപ്ലെസി, രജത് പാടീദാർ, ദിനേശ് കാർത്തിക് എന്നിവരുടെ അർധസെഞ്ചുറികളുടെ കരുത്തിൽ 20 ഓവറിൽ 196 റൺസടിച്ചെങ്കിലും മുംബൈ ഇന്ത്യൻസ് 15.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തിയിരുന്നു.

വെടിക്കെട്ട് അർധസെഞ്ചുറികൾ നേടിയ ഇഷാൻ കിഷനും സൂര്യകുമാർ യാദവുമായിരുന്നു മുംബൈയുടെ ജയം അനായാസമാക്കിയത്. സീസണിലെ ആറ് കളികളിൽ ആർസിബിയുടെ അഞ്ചാം തോൽവിയാണിത്. അതേസമയം ആദ്യ മൂന്ന് കളിയും തോറ്റ മുംബൈ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ജയിച്ച് തിരിച്ചുവരവിന്റെ പാതയിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam